വേനല്‍; വന്യജീവി സങ്കേതം 15ന് അടയ്ക്കും
സുല്‍ത്താന്‍ ബത്തേരി: വേനല്‍ കനത്ത് കാട് ഉണങ്ങിയതോടെ വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി രണ്ട് മാസത്തേക്ക് വനം വകുപ്പ് നിരോധിക്കും.
ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് നിരോധനം. വേനല്‍കനത്ത് കാട് ഉണങ്ങിയതോടെ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതും അയല്‍ സംസ്ഥാനങ്ങളിലെ സങ്കേതങ്ങളില്‍ നിന്നും വന്യമൃഗങ്ങളുടെ വരവ് വര്‍ധിച്ചതും ഇത് സഞ്ചാരികളുടെ കാനന സവാരിക്ക് ഭീഷണിയാവുമെന്നതാണ് നിരോധിക്കാന്‍ കാരണം.
ശക്തമായ വേനല്‍മഴ ലഭിച്ചല്ലെങ്കില്‍ നിരോധന കാലയളവ് നീട്ടും. കഴിഞ്ഞ വര്‍ഷവും ഫെബ്രുവരി 15 മുതല്‍ രണ്ട് മാസം വന്യജീവി സങ്കേതത്തിലെ കാനനസവാരി നിരോധിച്ചിരുന്നു. വന്യ ജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് രാവിലെയും വൈകിട്ടും കാനന സവാരിയുള്ളത്.
വേനല്‍ കനത്തതോടെ വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള എന്നീ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ആനയടക്കമുള്ള വന്യമൃഗങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക് എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."