പ്രളയ ഫണ്ട് തട്ടിപ്പ്: സ്വയം സ്ഥാനമൊഴിഞ്ഞാല്‍ അദ്ദേഹത്തെ മാന്യനെന്ന് പറയാം; സക്കീര്‍ ഹുസൈനെതിരെ സി.പി.എം നേതാവ് എം.എം ലോറന്‍സ്
കൊച്ചി: അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറും സി.പി.എം നേതാവുമായിരുന്ന വി.എ സിയാദിന്റെ മരണത്തില്‍ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ്. സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്ന് ലോറന്‍സ് പറഞ്ഞു.
സക്കീര്‍ ഹുസൈനെതിരെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത സാഹചര്യത്തില്‍ സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കത്തിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഒരു നേതാവിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നത് പാര്‍ട്ടിയുടെ യശസിനെ ബാധിക്കും. ഇത്തരത്തിലുള്ള ആരോപണങ്ങള് ഉയരുമ്പോള്‍ അത് ശരിയാണെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് ശൈലിയ്ക്ക് യോജിച്ചതല്ല. സ്വയം ഒഴിഞ്ഞാല്‍ ആ നേതാവിനെ മാന്യനാണെന്ന് പറയാം എന്നും എം.എം ലോറന്‍സ് അഭിപ്രായപ്പെട്ടു.
തന്റെ ആത്മഹത്യയ്ക്ക് കാരണം സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന്‍, ലോക്കല്‍ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റുമായ കെ.എ ജയചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ തുടങ്ങിയവരാണെന്നാണ് സിയാദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് സക്കീര്‍ ഹുസൈനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എ ലോറന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."