കൊറോണ: പള്ളികളില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ നിര്‍ത്തിവച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പള്ളികളില്‍ ജുമുഅ, ജമാഅത്ത് (സംഘം ചേര്‍ന്നുള്ള നിസ്‌കാരം) നിസ്‌കാരങ്ങള്‍ നടത്തരുതെന്ന് ഔഖാഫ് ഫത്‌വയിലൂടെ അറിയിച്ചു.
കൊറോണ പോലുള്ള മഹാമാരികളുടെ വ്യാപനം തടയുന്നതിനായി ജുമുഅ, ജമാഅത്ത് പ്രാര്‍ഥനകളില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
بناء على توجيهات الجهات الصحية في البلاد وعلى فتوى هيئة الإفتاء في الوزارة فقد تقرر إيقاف خطبة وصلاة الجمعه هذا اليوم وحتى إشعار آخر
— وزارة الأوقاف والشؤون الإسلامية (@Kwt_awqaf) March 13, 2020
وكلٌ يصلي ظهراً في بيته #الاوقاف #الكويت pic.twitter.com/5LR3vmKVA9
'ഒരു ദേശത്ത് പകര്‍ച്ചവ്യാധി ഉണ്ടാവുകയും പ്രാര്‍ഥനക്കായി വിശ്വാസികള്‍ പള്ളിയില്‍ ഒത്തുകൂടുന്നത് അതിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജമാഅത്ത് നിസ്‌കാരത്തിനു വേണ്ടി മുസ്‌ലിംകള്‍ പള്ളിയില്‍ ഒത്തു കൂടാന്‍ പാടില്ല. ജുമുഅയുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ജുമുഅക്ക് പകരമായി ളുഹര്‍ നിസ്‌കാരമാണ് നിര്‍വഹിക്കേണ്ടത്. പകര്‍ച്ചവ്യാധി ബാധ തടയുന്നതിനു വേണ്ടി പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കേണ്ടതാണ്' - ഫത്വയില്‍ പറയുന്നു. ബുഖാരി, മുസ്‌ലിം തുടങ്ങിയ പ്രമുഖര്‍ റിപ്പോര്‍ട്ട് ചെയ്ത പ്രവാചക വചനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്നും ഫത്വയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."