പൗരന്‍മാരെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത് ശത്രുക്കളെപ്പോലെ: പി.സി ജോര്‍ജ്
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കടുത്ത വിവേചനമാണെന്ന് പി.സി. ജോര്‍ജ്ജ്. എന്ത് നടപടിയാണ് കേന്ദ്രം എടുക്കുന്നത്. സ്വന്തം പൗരന്‍മാരെ ശത്രുക്കളെപ്പോലെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വ പരമായി ഇടപെടണം. രാജ്യത്തെ ജനത ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഭരണാധികാരികള്‍ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം അംഗീകരിക്കാനാവില്ലെന്നുംഅദ്ദേഹം പറഞ്ഞു. മുഹമ്മദ് മുഹ്‌സീന്‍ എം.എല്‍.എയുടെ ഭാര്യ അടക്കമുള്ളവര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുകയാണ്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ അടുത്തിരിക്കുന്ന മുഹ്‌സിന്റെ വേദനകണ്ടു മടുത്തുവെന്ന് ചൂണ്ടികാട്ടിയാണ് പി.സി ജോര്‍ജ് ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചത്. ഇറ്റലിയിലെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ്. അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. ഇറ്റലിയിലുള്ള ഇന്ത്യാക്കാര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കുന്നില്ലെന്ന് പട്ടാമ്പി എ.എല്‍.എ മുഹമ്മദ് മുഹ്‌സീന്‍ പറഞ്ഞു. എങ്ങനെയെങ്കിലും പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ ആരോഗ്യ വകുപ്പ് അവരെ സംരക്ഷിക്കുമെന്നും മന്ത്രി നിയമസഭയ്ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."