HOME
DETAILS
MAL
'കേബിള്‍ ടി.വി വരിക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ പിന്‍വലിക്കണം'
backup
February 01 2019 | 07:02 AM
കല്‍പ്പറ്റ: കേബിള്‍ ടി.വി ഉപഭോക്താക്കളെ ദ്രോഹിക്കുന്ന ട്രായിയുടെ നടപടികള്‍ പിന്‍വലിക്കണമെന്നും ചെറുകിട കേബിള്‍ ടി.വി മേഖലയെ തകര്‍ക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം അവസാനിപ്പിക്കണമെന്നും മലനാട് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു സി.എന്‍ അധ്യക്ഷനായി. മലനാട് കമ്മ്യൂണിക്കേഷന്‍ മാനേജിങ് ഡയരക്ടര്‍ ബെന്നി ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡെനീഷ് ഡേവിഡ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ വിജയകുമാര്‍ കണക്കും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."