HOME
DETAILS
MAL
ബജറ്റ് ജില്ലയുടെ വികസനത്തിന് കുതിപ്പേകുമെന്ന് സി.പി.എം
backup
February 01 2019 | 07:02 AM
കല്‍പ്പറ്റ: വയനാടിന്റെ സാഹചര്യങ്ങളും സാധ്യതകളും മനസിലാക്കിയുള്ള ബജറ്റ് ജില്ലയുടെ വികസനത്തിന് കുതിപ്പേകുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളുടെയും വികസനത്തിന് പദ്ധതികളും പ്രഖ്യാപനങ്ങളുമുണ്ട്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതടക്കമുള്ള പദ്ധതികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതാണ് പുതിയ സ്ഥലം വാങ്ങാന്‍ തുക അനുവദിച്ചത്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകളും ബജറ്റ് ഉറപ്പാക്കുന്നു. മനുഷ്യ- വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കുന്നതിനും തുകയുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ പൊതുപദ്ധതികളുടെ ഗുണവും വയനാടിന് ലഭിക്കുമെന്ന് സെക്രട്ടറിയറ്റ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."