ആശങ്ക ഒഴിയാതെ പത്തനംതിട്ട 27 പേര്‍ ഐസൊലേഷനില്‍
കൊച്ചി: കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഇന്നലെ രാവിലെ ലഭിച്ച രണ്ടുപേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. അതേസമയം ജില്ലയില്‍ രണ്ടുപേരെ കൂടി പുതിയതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവില്‍ 27 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലിസ് തീരുമാനം.
കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍നിന്ന് ഫെബ്രുവരി 27ന് ശേഷം ജില്ലയിലെത്തിയ വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.
ഇവര്‍ 1077, 0468-2228220, 0468-2322515, 9188293118, 9188803119 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
മറ്റു രാജ്യങ്ങളില്‍നിന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൈനംദിന കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കും. വിദഗ്ധരായ പകര്‍ച്ചവ്യാധി പ്രതിരോധസംഘം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ രോഗപ്രതിരോധ അവബോധ ക്ലാസുകള്‍ നടത്തും.
പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം തുടങ്ങിയവ പരമാവധി ഒഴിവാക്കുകയോ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയോ വേണമെന്നും ഡി.എം.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."