മലപ്പുറം സ്വദേശി മക്കയിൽ ഉറക്കത്തിൽ മരണപ്പെട്ടു
മക്ക: മലപ്പുറംജില്ലയിലേ മോങ്ങംതൃപ്പനച്ചി മൂന്നാം പടി സ്വദേശി മക്കയിൽ ഉറക്കത്തിന്റെ മരിച്ചു. തയ്യിൽ പാലാട്ട് തടത്തിൽ മുഹമ്മദ് (58) ആണ് മക്ക ജമൂമിനടുത്ത് മദുരക്കയിൽ വെച്ച് മരണപ്പെട്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. പിന്നീട് രാവിലെ റൂമിൽ മരിച്ച് കിടക്കുന്നതാണ് റൂമിൽ കുടെ താമസിക്കുന്നവർ കണ്ടത്. ഉറക്കത്തിനിടെ ഹൃദയസ്തഭനമാണ് മരണ കാരണമെന്ന് ആശുപത്രി അതികൃതർപറഞ്ഞു. മുപ്പത്വർഷമായി മക്കയിലെ മതുരക്കയിൽ ഹോട്ടൽ ജോലിക്കാരനാണ്,
ഭാര്യ: റുഖിയ. മക്കൾ: ഷിബിലി സ്വാലിഹ്(കുവൈറ്റ് ), മസൂദ്, സമീമ, ഹബീബ, സഫ്‌വാൻ, ഫിദ, മക്കയിലെ കിംഗ് അബ്ദുൽഅസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടി ക്രമങ്ങൾപൂർത്തികരിച്ചതിന് ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വംനൽകുന്ന കെഎംസിസി നേതാവ് മുജീബ് പൂകോട്ടൂർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."