പാലക്കാട്ട് റൈസ് പാര്‍ക്ക്
പാലക്കാട്: അന്തര്‍ദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്ത് സ്ഥാപിക്കുന്ന മൂന്ന് റൈസ് പാര്‍ക്കുകളില്‍ ഒന്ന് പാലക്കാട്ടും. തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് മറ്റ് റൈസ് പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്. 20 കോടിയാണ് റൈസ് പാര്‍ക്കുകള്‍ക്കായി ബജറ്റില്‍ വകയിരുത്തിയത്. കൂടാതെ സംസ്ഥാനമൊട്ടാകെ 167 കോടിയാണ് ചെറുധാന്യ കൃഷിയുടെ വികസനത്തിന് ബജറ്റില്‍ വകയിരുത്തിയതില്‍ ചിറ്റൂര്‍, ചേരാമംഗലം, മൂലത്തറ കനാലുകളുടെ നവീകരണത്തിന് 21.5 കോടി ബജറ്റ് വിഹിതം ലഭിച്ചു.
അട്ടപ്പാടി മാനസിക ആരോഗ്യ കേന്ദ്രത്തിന് ബാന്യന്‍ എന്ന സംഘടനയുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനായി ബജറ്റില്‍ 25 ലക്ഷം രൂപ അനുവദിച്ചു.
നടുപ്പുണി, മീനാക്ഷിപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റുകളുടെ സ്ഥലം ചകിരിച്ചോറ് ബ്രിക്കറ്റിങ്ങിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പാലക്കാട് ലൈറ്റ് എന്‍ജിനീയറിങ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനും ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്കിനും ഒറ്റപ്പാലം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനും ബജറ്റില്‍ തുക നീക്കിവെച്ചു. അട്ടപ്പാടിയില്‍ റാഗി, ചാമ തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷി വികസനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.
കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആര്‍.ഐ.ഡി എഫില്‍ വകയിരുത്തിയിട്ടുള്ള 56 കോടി തൃശൂര്‍, പൊന്നാനി കോള്‍ നിലങ്ങളുടെയും പാലക്കാട് കൃഷി നിലങ്ങളുടെയും വികസനത്തിനായി ഉപയോഗിക്കും.
ഷൊര്‍ണൂര്‍, പുതുശ്ശേരി എന്നിവിടങ്ങളില്‍ അനുവദിച്ച ബഹുനില വ്യവസായ സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കാനും ബജറ്റില്‍ തുക വകയിരുത്തി. അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി, ഭവാനി, പാമ്പാര്‍ നദീതടങ്ങളില്‍ 61 കോടി വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ 306 സ്‌കൂളുകള്‍ക്ക് ഡി.എസ്.എല്‍.ആര്‍ കാമറയും ട്രൈപ്പോഡും വിതരണം ചെയ്യും. 162 ഹൈസ്‌കൂളുകള്‍, 122 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, 22 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ് പഠനാവശ്യങ്ങള്‍ക്കായി ക്യാമറയും ട്രൈപ്പോഡും ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."