കരിപ്പൂരില്‍ വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പടെ നിരീക്ഷണത്തില്‍
കൊണ്ടോട്ടി: ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്താവള ജീവനക്കാര്‍ ഉള്‍പ്പടെയുളളവര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ അഞ്ചിന് രാത്രി 9.30നാണ് ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ കരിപ്പൂരിലെത്തിയത്. ഈ വിമാനത്തിലെ യാത്രക്കാര്‍, ഈ സമയം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍, വിമാനത്താവള ടാക്‌സി ജീനനക്കാര്‍,രാത്രിയില്‍ ഇയാള്‍ ഭക്ഷണം കഴിച്ച ഐക്കരപ്പടിയിലെ ഹോട്ടല്‍ ജീവനക്കാര്‍,അവിടെ ഉണ്ടായിരുന്ന മറ്റുളളവര്‍ അടക്കം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കരിപ്പൂരില്‍ അഞ്ചിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് 14 ദിവസം വീട്ടില്‍ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ യൂണിറ്റുമായി ഇവര്‍ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ വിമാനത്താവളത്തില്‍ നിന്ന് ആരോഗ്യവകുപ്പിന് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തതായും ആരോപണമുണ്ട്. ജില്ലാകലക്ടര്‍ അടക്കമുളളവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വിമാനം എത്തിയത് പുലര്‍ച്ചയാണെന്നായിരുന്നു. എന്നാല്‍ രാത്രിയോടെയാണ് ഈ വിമാനമെത്തിയത്.
അതേ സമയം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ പനി,തുമ്മല്‍,ചുമ, തൊണ്ടവേദന തുടങ്ങിയവയുണ്ടെങ്കില്‍ നേരിട്ട് ആശുപത്രിയിലേക്ക് പോകരുതെന്ന് നിര്‍ദേശം. ഇത്തരത്തിലുളളവര്‍ അതത് സ്ഥലത്തെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധപ്പെടണം. തുടര്‍ന്ന് ഇവര്‍ നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."