സമസ്ത ജില്ലാ സമ്മേളനം മൗലാന ഖമറുസ്സമാന്‍ അഹ്ദലി ഉദ്ഘാടനം ചെയ്യും
ചെര്‍പ്പുളശ്ശേരി: സത്യം, സഹനം, സമാധാനം എന്ന പ്രമേയവുമായി ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത ജില്ലാ സമ്മേളനം ആള്‍ ബംഗാള്‍ മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ മൗലാന ഖമറുസ്സമാന്‍ അഹ്ദലി വെസ്റ്റ് ബംഗാള്‍ ഉദ്ഘാടനം ചെയ്യും. ഏഴാം തയതി വൈകുന്നേരം നാല് മണിക്ക് ചൂരക്കോട് അത്താണിയില്‍ന്നിനും ആമില, വിഖായ, ഖിദ്മ, ത്വലബ എന്നിവയുടെ നേതൃത്വത്തില്‍ മ്മേളന വിളംബര റാലി നടക്കും ആറ് മണിക്ക് സമസ്്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്്‌ലിയാര്‍ സമ്മേളന നഗരിയില്‍ പതാകയുയര്‍ത്തും. ഏഴ് മണിക്ക് സമസ്ത ജില്ലാ പസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴയുടെ അധ്യക്ഷനാകും.അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ത്യഗോജ്ജ്വലരായ നമ്മുടെ പൂര്‍വികര്‍ എന്ന വിഷയം അവതരിപ്പിക്കും. ഇറാം ഗ്രൂപ് ചെയര്‍മാന്‍ സിദ്ദീഖ് അഹ്മദ് മുഖ്യാഥിതിയാകും. 8.30ന് ആത്മീയം എന്ന രണ്ടാം സെഷനില്‍ മജ്‌ലിസിന്നൂര്‍ ജില്ലാ സംഗമം നടക്കും. സമസ്ത മുശാവറാംഗം ഹൈദര്‍ ഫൈസി നിത്യജീവിതത്തിലെ വിശ്വാസി എന്ന വിഷയം അവതരിപ്പിക്കും. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയത്തങ്ങള്‍ മജ്‌ലിസിന്നൂറിന് നേതൃത്വം നല്‍കും. സമാപന ദുആ മജ്‌ലിസിന് സയ്യിദ് നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വ നല്‍കും. എട്ടിന് വൈകുന്നേരം നാലിന് കര്‍മ പദം എന്നാ മൂന്നാം സെഷനില്‍ സമസ്ത ജില്ലാ കോഡിനേഷന്‍ മീറ്റ് നടക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ആദര്‍ശ സെഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും. വിവിധ വിഷയങ്ങളില്‍ എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അഷറഫി, ഗഫൂര്‍ അന്‍വരി ക്ലാസെടുക്കും. ഒന്‍പതാം തിയതി രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി പത്ത് വരെ പഠന ക്യാംപ് നടക്കും. ഒന്‍പത് മണിക്ക് പ്രാസ്ഥാനികം എന്ന അഞ്ചാം സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത മുശാവറാംഗം എം.പി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍ അധ്യക്ഷനാകും. സമസ്തയുമായി മുന്നോട്ട്, നവോഥാനത്തിന്റെ അവകാശികള്‍ എന്നീ വിഷയങ്ങളില്‍ സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി ക്ലാസെടുക്കും. 2.30ന് നടക്കുന്ന കാലികം സെഷനില്‍ വര്‍ഗീയവല്‍ക്കരണം മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. മുന്‍ ഗവര്‍ണര് ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മോഡറേറ്ററാകും. ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയം അവതിരിപ്പിക്കും. വിവ്ധ രാഷ്ട്രീയ പ്രവര്‍ത്തകരും നിരീക്ഷകരും ജനപ്രതിനിധികള്‍ പങ്കെടുക്കും. ഏഴ് മണിക്ക് നടക്കുന്ന ദഅ്‌വ സെഷനില്‍ ത്വാഖ അഹമ്മദ് മൗലവി മംഗലാപുരം ഉദ്ഘാടനം ചെയ്യും. ദഅ്‌വത്തും ബഹുസ്വരതയും, സൗഹൃതം ചരിത്രം, എന്നീ വിഷയങ്ങല്‍ ബഹാവുദ്ദീന്‍ നദ് വി, റഹ്മത്തുള്ളാ ഖാസിമി അവതരിപ്പിക്കും. പത്താം തിയതി ഉച്ചക്ക്് രണ്ട് മണിക്ക് സമസ്ത സ്ഥാപന നേതൃസംഗമം നടക്കും. പിണങ്ങോട് അബൂബക്കര്‍ എം.എ ചേളാരി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ പങ്കെടുക്കും. മൂന്ന്് മണിക്ക്് സുപ്രഭാതം കോഡിനേറ്റര്‍ സംഗമവും നാലിന് ജില്ലാ സാദാത്ത് സംഗമവും നടക്കും. അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളം സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്ത്‌ക്കോയത്തങ്ങള്‍ അധ്യക്ഷനാകും. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എം.ടി എബ്ദുള്ള മുസ്്‌ലിയാര്‍, ഉമര്‍ മുസ്്‌ലിയാര്‍, സി.എം.എം.എ കരീം, മരക്കാര്‍ മാരായമംഗലം, സി.പി മുഹമ്മദ് പ്രസംഗിക്കും. അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും ഒ. അബ്ദുള്‍ ഹമീദ് ഫൈസി ആദര്‍ശ പ്രഭാഷണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."