ചെറുതുരുത്തി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം-സി.പി.ഐ തുറന്ന പോര്
ചെറുതുരുത്തി: ഈ മാസം മൂന്നിന് നടക്കുന്ന ചെറുതുരുത്തി സര്‍വിസ് സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഘടകകക്ഷികളായ സി.പി.എം-സി.പി.ഐ തുറന്ന പോര്.
യു.ഡി.എഫ് ബഹിഷ്കരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥികള്‍ക്കെതിരേ സി.പി.ഐ സ്ഥാനാര്‍ഥികളാണ് നേരിട്ട് പോരിനിറങ്ങുന്നത്. പതിമൂന്നംഗ ബാങ്ക് ഭരണസമിതിയില്‍ സി.പി.ഐ.എം പ്രതിനിധികളായ മൂന്ന് വനിതകളും എസ്.സി, എസ്.ടി പ്രതിനിധിയും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബാക്കിയുള്ള എട്ട് സീറ്റുകളിലേക്ക് സി.പി.ഐയെ ഒഴിവാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.
സി.പി.ഐ.എം തങ്ങളുടെ എട്ട് സ്ഥാനാര്‍ഥികളേയും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന പേരിലാണ് മത്സരിപ്പിക്കുന്നത്. പി.ആര് അശോക് കുമാര്‍, പി.എം ബഷീര്‍, കെ.പി മണികണ്ഠന്, മുഹമ്മദ് ഷറീഫുദ്ദീന്, ടി.ഐ സാദിഖ്, സി.ആര് സുധാകരന്, സുബിന് ചെറുതുരുത്തി, ടി. സുരേന്ദ്രനാഥന്‍ എന്നിവരാണ് ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍.
സി.പി.ഐ അഞ്ച് സീറ്റിലാണ് മത്സരിക്കുന്നത്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ സലീം ( തമ്പി മണി), ബഷീര്‍ ടൈലര്‍, മൊയ്തീന് കുട്ടി, കെ. രാധാകൃഷ്ണന്, കെ.വാസു എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ബി.ജെ.പി രണ്ട് പേരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കിയിട്ടുണ്ട്. എന്‍. എം രാജീവ്, പി.ജി പ്രദീപ് കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ചെറുതുരുത്തി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ചാണ് തെരഞ്ഞെടുപ്പ്.
ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് ഇടത് മുന്നണിയിലെ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ മുന്നണി ബന്ധം തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്കും വഴിമാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."