കോഴിക്കോട് റോയല്എന്ഫീള്ഡ് ഷോറൂമില്‍ നിന്നും ബുള്ളറ്റും പണവും കവര്‍ന്ന കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവ്
കോഴിക്കോട്: ഫ്രാന്‍സിസ്റോഡ് എ.കെ.ജി ബ്രിഡ്ജിന് സമീപത്തെ റോയല്എന്ഫീള്ഡ് ഷോറൂമില്‍ നിന്നും ബുള്ളറ്റും പണവും കവര്‍ന്ന കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ. മലപ്പുറം താനൂരിനുസമീപം ഒഴൂര്‍ കോറാട്ട് സ്വദേശി പൈനാട്ട് വീട്ടില്‍ പി. നൗഫലിനെയാണ് (20) ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്രാന്‍സിസ് റോഡിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂം ബ്ലൂ മൗണ്ടന്‍ ഓട്ടോസില്‍ നിന്ന് പ്രതി 1.72 ലക്ഷം രൂപ വിലവരുന്ന ക്ലാസിക്ക് ബുള്ളറ്റും മേശയില്‍ സൂക്ഷിച്ച 1.60 ലക്ഷം രൂപയും ജീവനക്കാരുടെ ടീഷര്‍ട്ട്, ഷൂ എന്നിവയും കവരുകയായിരുന്നു.
ഷോറൂമിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്.
കവര്‍ച്ച നടത്തുന്ന ദൃശ്യം പൊലിസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ മുടി വെട്ടി രൂപം മാറിനടന്ന പ്രതിയെ ഒക്ടോബര്‍ എട്ടിന് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനടുത്തുനിന്നാണ് ടൗണ്‍ പൊലിസ് പിടികൂടിയത്. കവര്‍ന്ന ബുള്ളറ്റ് പിന്നീട് കുറ്റിപ്പുറത്തുനിന്ന് പൊലിസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണയിലെ ബുള്ളറ്റ് ഷോറൂമിലും ഇയാള്‍ കവര്‍ച്ച നടത്തിയതായും കണ്ടെത്തി. കളവുകേസില്‍ നേരത്തെ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. ടൗണ്‍ എസ്.ഐ ബിജിത്താണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."