HOME
DETAILS

ബജറ്റില്‍ ജില്ലയ്ക്ക് നേട്ടവും കോട്ടവും

  
backup
February 01 2019 | 08:02 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87

ശിഹാബ് പാറപ്പുറം


തൃശൂര്‍: സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് നേട്ടവും കോട്ടവും. പല സ്വപ്ന പദ്ധതികള്‍ക്കും ബജറ്റില്‍ വിഹിതമില്ലെങ്കിലും അടിസ്ഥാന വികസനത്തിനും കുടിവെള്ള പദ്ധതികള്‍ക്കും ഫണ്ട് ലഭിച്ചു.
ബജറ്റില്‍ ആകെ എടുത്തു പറയാവുന്ന നേട്ടം പുത്തൂര്‍ സുവോളജിക്കില്‍ പാര്‍ക്കിന് കിഫ്ബിയില്‍ നിന്ന് ലഭിച്ച 269.75 കോടി രൂപയാണ്. കാര്‍ഷിക സര്‍വകലാശാലയ്ക്ക് ലഭിച്ച 83 കോടി, ആരോഗ്യ സര്‍വകലാശാലയ്ക്ക് ലഭിച്ച 20 കോടി, കിലയ്ക്ക് ലഭിച്ച 33 കോടി, സീതാറാം മില്ലിന് ലഭിച്ച അഞ്ച് കോടി തുടങ്ങിയവയാണ് ജില്ലയ്ക്കുള്ള പ്രധാന ബജറ്റ് വിഹിതം.
മറ്റ് രണ്ടുജില്ലകളോടൊപ്പം 20 കോടി മുതല്‍ മുടക്കില്‍ അന്തര്‍ദേശീയ റൈസ് മില്‍ സ്ഥാപിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം ജില്ലയ്ക്ക് നേട്ടമാണ്. തൃശൂര്‍ മൊബിലിറ്റി ഹബ്ബ്, ഐ.ടി പാര്‍ക്ക്, അഴീക്കോട്-മുനമ്പം പദ്ധതി, മുസരീസ് പൈതൃക പദ്ധതി, ലാലൂരിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കൊടുങ്ങല്ലൂര്‍ തുറമുഖ വികസനം, പ്രധാനപെട്ട ടൂറിസം പദ്ധതികളുടെ നവീകരണം തുടങ്ങിയവയ്ക്ക് ഇത്തവണയും ഫണ്ടില്ല.
പ്രളയം ബാധിച്ച പഞ്ചായത്തുകള്‍ക്കുള്ള പ്രത്യേക പദ്ധതി പ്രളയത്തിന്റെ കെടുതികള്‍ ഏറെ ബാധിച്ച തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കും സമീപപ്രദേശങ്ങള്‍ക്കും സഹായകമാകും.
എന്നാല്‍, തൃശൂര്‍-പൊന്നാനി കോള്‍ മേഖലയുടെ വികസനത്തിന് 56 കോടി രൂപ മാത്രമാണ് വകയിരിത്തിയിരിക്കുന്നത്. പ്രളയത്തില്‍ ഏകദേശം 20 കോടി രൂപയുടെ നഷ്ടം ജില്ലയിലെ കോള്‍ മേഖലയ്ക്ക് മാത്രമായുണ്ട്. കടുത്ത ജലക്ഷാമമാണ് നിലവില്‍ കോള്‍ മേഖല നേരിടുന്നത്. കൊടുങ്ങല്ലൂര്‍ മുതല്‍ ബേക്കല്‍ വരേയുള്ള ജലപാത ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടെങ്കിലും തുക വകയിരുത്തിയിട്ടില്ല.
കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് ലാലൂരിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്. 55 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, ഈ ബജറ്റില്‍ പദ്ധതിയെകുറിച്ച് പരാമര്‍ശമില്ല. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് കഴിഞ്ഞ ബജറ്റില്‍ 150 കോടി രൂപയും നടപ്പ് വര്‍ഷ പണികള്‍ക്കായി 15 കോടി രൂപയും വകയിരുത്തിയിരുന്നു. എന്നാല്‍, പദ്ധതി വിഹിതം കടലാസിലൊതുങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇത്തവണ വകയിരുത്തിയ 269.75 കോടി രൂപയെങ്കിലും ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ പദ്ധതി യാഥാര്‍ഥ്യമാകും.
20 കൊല്ലം മുന്‍പ് പ്രഖ്യാപിച്ച അഴീക്കോട് മുനമ്പം പാലത്തിന് എല്ലാ വര്‍ഷവും ബജറ്റില്‍ തുക വകയിരുത്താറുണ്ട്. ഇത്തവണ പേരിന് പോലും ബജറ്റ് വിഹിതമില്ല.
സാഹിത്യ അക്കാദമി, നാടക അക്കാദമി, ലളിത കലാ അക്കാദമി എന്നിവയ്ക്ക് പതിവ് സഹായം ഇത്തവണയും ലഭിച്ചു. പ്രളയം മൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നല്‍കാന്‍ 20 കോടി രൂപയാണ് വികയിരുത്തിയിരിക്കുന്നത്.

വ്യാപാര മേഖലയെ നിരാശപ്പെടുത്തുന്നത്


തൃശൂര്‍:വ്യാപാരമേഖലയെ നിരാശപ്പെടുത്തിയ ബജറ്റാണെന്ന് ഐസക് അവതരിപ്പിച്ചതെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രയപ്പെട്ടു. 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെ ജി.എസ്.ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത് യഥാര്‍ഥത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ തന്നെ അംഗീകരിച്ചിട്ടുള്ള ഒന്നാണ്. പ്രളയസെസ് വിലക്കയറ്റത്തിനും ജനജീവിതം ദുഃസഹമാക്കുന്നതിനും ഇടയാക്കും. വ്യാപാരമേഖലയ്ക്കുള്ള സഹായ പാക്കേജ് വളരെ കുറഞ്ഞുപോയി. ഈ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുള്‍ ഹമീദ്, ജനറല്‍ സെക്രട്ടറി എന്‍.ആര്‍ വിനോദ്കുമാര്‍, ട്രഷറര്‍ കെ.ജെ ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ പി.പവിത്രന്‍, കെ.എ അസ്സി, ജോര്‍ജ് ജെ.മണ്ണുമ്മല്‍, ജോയ് മൂത്തേടന്‍, സെക്രട്ടറിമാരായ ലൂക്കോസ് തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ മഞ്ഞളി, പി.ജെ പയസ്, ടി.എസ് വെങ്കിട്ടരാമന്‍, അജിത്കുമാര്‍ മല്ലയ്യ, വി.ടി ജോര്‍ജ്, കെ.കെ ഭാഗ്യനാഥന്‍, പി.നാരായണന്‍കുട്ടി പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago