HOME
DETAILS

സര്‍ക്കാരിന്റേത് നിയമസഭയുടെ അവകാശത്തിനു നേരെയുള്ള വെല്ലുവിളി: ചെന്നിത്തല

  
backup
March 13 2020 | 20:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad

 

 


തിരുവനന്തപുരം: ബജറ്റിന്മേല്‍ ചര്‍ച്ച നടത്താതെ പാസാക്കി പിരിയാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭയുടെ അവകാശത്തിനുനേരെയുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെകൂടി ആവശ്യപ്രകാരമാണ് പ്രത്യേക സാഹചര്യത്തില്‍ ഈ തീരുമാനമെടുത്തതെന്ന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരുമാസം സഭാ സമ്മേളനം നിര്‍ത്തിവയ്ക്കാം. ഒന്നും ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണ്. ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇതൊരു അവസരമാക്കി ചര്‍ച്ച ഒഴിവാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബജറ്റ് ചര്‍ച്ച ഒഴിവാക്കുന്നത് ആദ്യമല്ലെന്നും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇങ്ങനെ ചെയ്‌തെന്നും പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് വിവിധ നേതാക്കള്‍ സര്‍ക്കാര്‍ നടപടിക്കെതിരേ രംഗത്തുവന്നു. കൊവിഡിന്റെ പേരില്‍ മുഖ്യമന്ത്രി സഭയില്‍നിന്ന് ഒളിച്ചോടരുതെന്നും രാജ്യത്ത് വിവിധ നിയമസഭകള്‍ ഇപ്പോള്‍ സമ്മേളിക്കുന്നുണ്ടെന്നും കെ.സി ജോസഫ് പറഞ്ഞു. ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് സ്പീക്കര്‍ കൂട്ടുനില്‍ക്കരുതെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം ചേരുന്നത് ശരിയല്ലെന്ന് മൂന്നുദിവസം മുന്‍പ് സ്പീക്കറോട് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗം കെ.എന്‍.എ ഖാദര്‍ രേഖാമൂലം കത്തുനല്‍കുകയും ചെയ്തു. പി.സി ജോര്‍ജും വളരെ ഗൗരവമായി ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സഭ തുടരുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിപ്രായം വന്നു. ആരും ഇവിടെനിന്ന് ഒളിച്ചോടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago