HOME
DETAILS
MAL
ചര്‍ച്ച ഒഴിവാക്കി ബജറ്റ് പാസാക്കി നിയമസഭ നേരത്തെ പിരിഞ്ഞു
backup
March 13 2020 | 20:03 PM
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് നടപടികള്‍ പാസാക്കി (ഗില്ലറ്റിന്) നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
ഇന്നലെ രാവിലെ സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി കാര്യോപദേശകസമിതി ചേര്‍ന്ന് സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഒന്‍പതു ദിവസം അവശേഷിക്കേ ധനാഭ്യര്ഥനകളിന്മേല് ചര്‍ച്ചക്കു നില്‍ക്കാതെ ബജറ്റ് പാസാക്കുകയായിരുന്നു.
ബജറ്റ് ചര്‍ച്ച ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
സഭാ നടപടികള്‍ അവസാനിപ്പിക്കണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നു കെ.എന്‍.എ ഖാദര്‍ സ്പീക്കര്‍ക്ക് കത്ത് നല്കിരുന്നു. പി.സി.ജോര്‍ജ് എം.എല്‍.എയുടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."