HOME
DETAILS

ടൂറിസ്റ്റ് ബസ് വ്യവസായം വന്‍ പ്രതിസന്ധിയില്‍

  
backup
March 13 2020 | 20:03 PM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%82

 

കൊച്ചി: കൊവിഡ്- 19 പടരാതിരിക്കുന്നതിനു വേണ്ടി മുന്‍കരുതലെന്ന നിലയില്‍ എല്ലാ വിനോദയാത്രകളും പഠനയാത്രകളും മറ്റു യാത്രകളും പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും വിവാഹ ഓട്ടങ്ങള്‍ ചുരുക്കുകയും ചെയ്തതോടെ ടൂറിസ്റ്റ് ബസ് വ്യവസായം പൂര്‍ണമായി നിലച്ചതായി ബസ് ഉടമകള്‍.
ആയിരക്കണക്കിന് ഉടമകളും പതിനായിരക്കണക്കിന് ജീവനക്കാരും കുടുബാംഗങ്ങളും വലിയ പ്രതിസന്ധി നേരിടുകയാണ്. ഭാരിച്ച തുക മുന്‍കൂര്‍ നികുതിയായി അടച്ചതെല്ലാം പാഴായി.
ബാങ്കില്‍ നിന്ന് ഭീമമായ തുകകള്‍ വായ്പയെടുത്ത ഉടമകള്‍ തിരിച്ചടവിനായി മര്‍ഗമില്ലാതെ നെട്ടോട്ടമോടുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ ബാങ്കുകളില്‍ നിന്ന് വായ്പാ തിരിച്ചടവിനായി കടുത്ത സമ്മര്‍ദമാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് തങ്ങളെ രക്ഷിക്കുന്നതിന് അടിയന്തിരമായി സര്‍ക്കാര്‍ ബാങ്കുകളുമായി സംസാരിച്ച് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താനും അടുത്ത ത്രൈമാസ വാഹന നികുതി ഒഴിവാക്കാനും അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും അപേക്ഷ നല്‍കിയെന്ന് സംസ്ഥാന പ്രസിഡന്റ് ബിനു ജോണും ജനറല്‍ സെക്രട്ടറി എസ്. പ്രശാന്തനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago