HOME
DETAILS
MAL
ഈ ബജറ്റ് വെറും ട്രെയിലര്‍ മാത്രം; അധികാരത്തിലെത്തിയാല്‍ സമ്പൂര്‍ണ വികസനം: മോദി
backup
February 01 2019 | 15:02 PM
ന്യൂഡല്‍ഹി: സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് വെറും ട്രെയിലര്‍ മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം വികസനത്തിന്റെ പാതയിലായിരിക്കും. സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ജനങ്ങളെയും സഹായിക്കുന്നതാണ് പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് മോദി പറഞ്ഞു.
ആദായ നികുതി ഇളവിന്റെ ഗുണം മൂന്നു കോടി പ്രൊഫഷണലുകള്‍ക്ക് ലഭിക്കും. രാജ്യത്തെ കര്‍ഷകരില്‍ ഭൂരിപക്ഷം പേര്‍ക്കും ഈ ബജറ്റ് കൊണ്ട് ഗുണമുണ്ടാവും. ഏകദേശം 12 കോടി കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കളാവുക. കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച വാര്ഷികസംഖ്യ 6000 രൂപ അവരുടെ അക്കൗണ്ടുകളില്‍ നിക്ഷിപിക്കും. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. മുന്‍കാല പ്രാബല്യം കണക്കാക്കിയാണ് ഈ തുക നല്‍കുന്നതെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."