HOME
DETAILS

ചരിത്ര നിമിഷം, എ.എഫ്.സി കലാശപ്പോരില്‍ ഖത്തര്‍ ചാമ്പ്യന്‍മാര്‍

  
backup
February 01 2019 | 16:02 PM

afc-cup-final5644

അബൂദബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ കലാശപ്പോരില്‍ അബൂദബി സായിദ് സ്‌പോട്‌സ് സിറ്റി സ്റ്റേഡിയത്തെ സാക്ഷിനിര്‍ത്തി കന്നി കിരീടം ഖത്തര്‍ നേടിയെടുത്തു. എ.എഫ്.സി കപ്പില്‍ ഒന്നിനെതിരെ മൂന്ന് എന്ന കണക്കില്‍ പകരം വീട്ടിയാണ് ഖത്തര്‍ കപ്പെടുത്തത്.  ശക്തരായ ജപ്പാനെതിരെ മികച്ച മുന്നേറ്റങ്ങളും തകര്‍പ്പന്‍ പ്രധിരോധവും കളിയില്‍ ഉടനീളം നിലനിര്‍ത്തിയാണ് ഖത്തര്‍ വിജയം കൈവരിച്ചത്.

അല്‍മോയിസ് അലി(12), അബ്ദുള്ളസീസ് ഹാതെം(27), അക്രം അഫിഫ് (83) എന്നിവരാണ് ഖത്തറിന് വേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയില്‍ തന്നെ ആദിപത്യം ഉറപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ഖത്തര്‍ രണ്ട് ഗോള്‍ നേടി. 

രണ്ടïാം പകുതിയില്‍ ജപ്പാന്‍ ഒന്നിനു പിറകെ ഒന്നായി ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഒരു ഗോള്‍ തിരിച്ചടിക്കാനായത്. മനോഹരമായ നീക്കത്തിനൊടുവില്‍ യുയ ഒസാക്കോ ബോക്‌സിനുള്ളിലേക്കു നല്‍കിയ ത്രൂബോള്‍ മുന്നോട്ട് കയറി വന്ന ഖത്തര്‍ ഗോളിക്കു മുകളിലൂടെ മിനാമിനൊ വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.സമനില ഗോളിനായി ജപ്പാന്‍ കിണഞ്ഞു പരിശ്രമിക്കവെയാണ് 83-ാം മിനുട്ടില്‍ റഫറി ഖത്തറിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്

കോര്‍ണറിനൊടുവില്‍ ജാപ്പനീസ് ക്യാപ്റ്റന്‍ മായ യോഷിദ പന്ത് കൈ കൊïണ്ട് തട്ടിയതിനെ തുടര്‍ന്നായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റി അക്രം അഫീഫ് ലക്ഷ്യത്തിലെത്തിച്ചതോടെ ഖത്തര്‍ 3-1 വിജയം ഉറപ്പിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ഖത്തര്‍ കിരീടം അര്‍ഹിച്ചതായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രമാണ് ഖത്തര്‍ വഴങ്ങിയിട്ടുള്ളത്.

 

 

കന്നികിരീടം മോഹിച്ച് കളത്തിലിറങ്ങിയ ഖത്തറിന് ഗാലറിയില്‍ നിന്നും മല്‍സരശേഷം ചെരിപ്പേറുവരെ നേരിട്ടുണ്ടെങ്കിലും ഖത്തറിനെ ഇതൊന്നും അലട്ടുന്നില്ലെന്നും സ്‌ട്രൈക്കര്‍ അല്‍ മോയിസ് അലി പറഞ്ഞിരുന്നു. അല്‍ മോയിസ് ആണ് ഏറ്റവും ഗോളടിച്ച താരം. ടൂര്‍ണ്ണമെന്റില്‍ ഒമ്പത് ഗോളാണ് അടിച്ച് കൂട്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago