സ്വാഗതം ചെയ്ത് വ്യാപാരികള്‍
കോഴിക്കോട്: വരുമാന നികുതി ഇളവു പരിധി ഇരട്ടിയായി ഉയര്‍ത്തിയ ബജറ്റിനെ വ്യാപാര-വ്യവസായ-യാത്രാ സംഘടനകള്‍ സ്വാഗതം ചെയ്തു. ചെറുകിട-ഇടത്തരം-വന്‍കിട നികുതിദായകര്‍ക്കെല്ലാം പരിധി ഉയര്‍ത്തിയത് ഗുണകരമാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്ത ബജറ്റ് അവലോകന യോഗം വിലയിരുത്തി. നാലരവര്‍ഷം കഴിഞ്ഞ ഈ സര്‍ക്കാരിന്റെ അവസാനസമയത്ത് അനുവദിച്ച ഈ ആനുകൂല്യങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാത്രമെ പ്രയോജനപ്പെടുകയുള്ളൂവെന്നത് ബജറ്റിന്റെ മേന്മക്ക് മങ്ങലേല്‍പ്പിക്കുമെന്നും യോഗം വിലയിരുത്തി. കേരളാ റീജ്യനല്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
വ്യാപാരമേഖലയ്ക്ക്
ഉത്തേജനം: ടി. നസിറുദ്ദീന്‍
കോഴിക്കോട്: പ്രതിമാസം 50,000 രൂപയില്‍ താഴെ ശമ്പളം ലഭിക്കുന്നവര്‍ക്ക് ആദായനികുതി ഒഴിവാക്കിയ നടപടി വ്യാപാര മേഖലയില്‍ ഉത്തേജനം നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
നിരവധി വര്‍ഷമായി ഇടത്തരം കച്ചവടക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതായിരുന്നു ഈ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു ബജറ്റ് അവതരിപ്പിച്ചതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും ബജറ്റിനെ വ്യാപാരസമൂഹം സ്വാഗതം ചെയ്യുകയാണ്. ആദായ നികുതി നിയമത്തിലും ഇനി ഡിജിറ്റല്‍ സമ്പ്രദായപ്രകാരം സ്‌ക്രൂട്ടണിങ്ങ് ഇല്ല എന്ന് കേന്ദ്ര ബജറ്റില്‍ പറയുന്നത് സ്വാഗതാര്‍ഹമാണ്.
കച്ചവടക്കാരെ സത്യസന്ധമായി കാണുന്ന നിലപാട് ജി.എസ്.ടി പരിശോധനയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പിന്‍തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."