ബി.ജെ.പി പ്രവര്‍ത്തകന്റെ കൊല: നാല് സി.പി.എമ്മുകാരെ വെറുതെവിട്ടു
തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന പിണറായി പൊട്ടന്‍പാറയിലെ സുരേഷ് ബാബു (49)വിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.
തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ആര്.എല്‍ ബൈജുവാണ് കുറ്റക്കാരല്ലെന്ന് കണ്ട് പൊട്ടന്‍പാറ സ്വദേശികളായ കെ. നിജേഷ് (32), കെ. നിധീഷ് (29), എന്‍. റിജില്‍ (31), കെ. മനീഷ് (33) എന്നിവരെ വെറുതെ വിട്ടത്.
സാക്ഷി മൊഴിയിലുള്ള വൈരുധ്യമാണ് പ്രോസിക്യൂഷന് കേസില്‍ പരാജയപ്പെടാനുള്ള കാരണം. കൊലപാതകം നടക്കുമ്പോള്‍ രണ്ടു പേരാണ് സുരേഷിനെ അക്രമിക്കാനെത്തിയതെന്നായിരുന്നു കേസിലെ ഒന്നാം സാക്ഷി മൊഴി നല്‍കിയത്. മറ്റ് സാക്ഷികളുടെ മൊഴികള്‍ വ്യത്യസ്ത നിലയിലായിരുന്നു.
2014 ഓഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം.
പൊട്ടന്‍പാറയില്‍ വച്ച് മാരകായുധങ്ങളുമായെത്തിയ സംഘം രാഷ്ടീയ വിരോധം കാരണം സുരേഷ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കതിരൂര്‍ പൊലിസാണ് കേസന്വേഷിച്ചത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. സി.കെ ശ്രീധരന്, അഡ്വ. കെ. അജിത്കുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."