HOME
DETAILS

സ്‌ലാബ് മാറ്റാതെ ആദായനികുതി പരിധി വര്‍ധിപ്പിച്ചു

  
backup
February 01 2019 | 19:02 PM

tax


വലിയ നേട്ടമെന്ന് വിശേഷിപ്പിച്ച് ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ ആദായനികുതി ഇളവുകള്‍ നേട്ടമാകുന്നത് ഇടത്തരം ശമ്പളക്കാര്‍ക്കു മാത്രം. നികുതി സ്‌ലാബുകളില്‍ മാറ്റമൊന്നും ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി വരുത്തിയിട്ടില്ല. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന നികുതി റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. ഇത് അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ബാധകം. അതിന് മുകളിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം.


പ്രൊവിഡന്റ് ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയിലുള്ള നിക്ഷേപങ്ങളിലൂടെ(1.5 ലക്ഷം രൂപവരെ) 6.5 ലക്ഷം രൂപ വരെയുള്ള ശമ്പളവരുമാനത്തെ നികുതി വലയില്‍ നിന്നൊഴിവാക്കപ്പെടും എന്നത് മാത്രമാണ് നികുതിദായകര്‍ക്കു മെച്ചമാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.


നികുതിവലയില്‍ നിന്ന് ഒഴിവാകുമെങ്കിലും 2.5 ലക്ഷത്തിലേറെ വരുമാനമുള്ളവര്‍ നിലവിലേതു പോലെ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നതില്‍ മാറ്റമുണ്ടാകില്ല. അഞ്ചു ലക്ഷം രൂപ വരെ ആദായനികുതി ഇളവ് എന്നത് വഴി ഈ തുകവരെയുള്ള വരുമാനക്കാര്‍ക്ക് നിലവിലെ 12,500 രൂപയുടെ നികുതി ബാധ്യത ഒഴിവാകുമെന്നത് മാത്രമാണ് തത്വത്തില്‍ ഉണ്ടാകുന്നത്. അഞ്ചു ലക്ഷം രൂപ വരെ മാത്രം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് സഹായകമാകുമെങ്കിലും അതിലേറെ ശമ്പളമുള്ളവര്‍ക്ക് 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ മുന്‍പ് ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം നികുതിയില്‍നിന്ന് ഒഴിവാകാനാകില്ല. നിലവില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ശമ്പളവരുമാനക്കാര്‍ക്ക് നല്‍കി വരുന്ന 2,500 രൂപ നികുതിയിളവ് 12,500 ആക്കുക മാത്രമാണ് പുതിയ നിര്‍ദ്ദേശത്തിലൂടെ പിയൂഷ് ഗോയല്‍ ചെയ്തിരിക്കുന്നത്. 3.5 ലക്ഷം രൂപ വരെ ശമ്പളവരുമാനക്കാര്‍ക്ക് ലഭിക്കുന്ന നികുതി ഇളവ് ,പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ നികുതി ഇളവുള്ള നിക്ഷേപങ്ങള്‍ കൂടി കുറയ്ക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപയ്ക്കു താഴെ വരുമാനമുള്ളവര്‍ക്കു മാത്രം ലഭിക്കും.


ഇതിനായി ആദായ നികുതി ചട്ടത്തിലെ 87 -എ വകുപ്പില്‍ ഭേദഗതി വരുത്താനാണ് നിര്‍ദ്ദേശം. പൊതുതെരഞ്ഞെടുപ്പിനു ശേഷം വരുന്ന കേന്ദ്ര സര്‍ക്കാരിനേ ഇതില്‍ തീരുമാനം എടുക്കാനാകൂ. 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നിലവിലുള്ള 20 ശതമാനം നികുതിയില്‍ മാറ്റമില്ല. 10 ലക്ഷം രൂപയ്ക്കു മേല്‍ വരുമാനമുള്ളവര്‍ നിലവില്‍ നല്‍കുന്ന 30 ശതമാനം നികുതിയിലും മാറ്റമില്ല.


ഇ-വഴിയേ റിട്ടേണുകള്‍

 

ന്യൂഡല്‍ഹി: ആദായ നികുതി
റിട്ടേണ്‍ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആദായനികുതി വകുപ്പിനെ കൂടുതല്‍ നികുതിദായ സൗഹൃദമാക്കി മാറ്റുന്നതിന് നിര്‍ണായകമായ ഒരു സാങ്കേതിക ഇന്റന്‍സീവ് പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിയിട്ടുണ്ട്. എല്ലാ റിട്ടേണുകളും 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച് ഉടന്‍ നല്‍കേണ്ടത് നല്‍കും. നികുതിവകുപ്പുമായുള്ള സമ്പര്‍ക്കം ലളിതമാക്കിയതിനാല്‍ നികുതിവരവ് 2013-14ലെ 6.38 ലക്ഷം കോടി രൂപയില്‍ നിന്നും ഈ വര്‍ഷം 12 ലക്ഷം കോടിയായി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു.


ഫയല്‍ ചെയ്ത റിട്ടേണുകളുടെ എണ്ണവും 3.79 കോടിയില്‍നിന്ന് 6.85 കോടിയായി ഉയര്‍ന്നു. നികുതി അടിത്തറയില്‍ 80 ശതമാനം വളര്‍ച്ചയുണ്ടായി. നിലവില്‍ ആദായനികുതി വകുപ്പ് ഓണ്‍ലൈനായാണ് പ്രവര്‍ത്തിക്കുന്നത്. റിട്ടേണുകള്‍, വിലയിരുത്തലുകള്‍, തിരിച്ചുനല്‍കല്‍, സംശയനിവാരണം എല്ലാം ഓണ്‍ലൈനായാണ് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ച അതേ രീതിയില്‍ തന്നെ 99.54 ശതമാനം റിട്ടേണുകളും അംഗീകരിക്കുകയായിരുന്നു. ആദായനികുതി വകുപ്പിനെ കൂടുതല്‍ നികുതിദായ സൗഹൃദമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിന് നിര്‍ണായകമായ ഒരു സാങ്കേതിക ഇന്റന്‍സീവ് പദ്ധതിക്ക് ഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാന ഒഴിവാക്കല്‍ രണ്ടു ലക്ഷം രൂപയില്‍നിന്ന് 2.5 ലക്ഷം രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തുകയും നികുതിറിബേറ്റ് നല്‍കുകയും ചെയ്തു. അതിലൂടെ മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടിയിരുന്നില്ല.


അതോടൊപ്പം 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള നികുതി സ്ലാബിലെ നികുതി നിരക്ക് 10 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുകയും ചെയ്തു. അതിന് പുറമെ ശമ്പളവിഭാഗങ്ങള്‍ക്ക് 40,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് കുറയ്ക്കലും കൊണ്ടുവന്നു. സ്വയംകൈവശമുള്ള വീടിന്റെ പലിശ ഇളവുചെയ്യുന്നത് 1.5 ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായും ഉയര്‍ത്തി.വ്യാപാരത്തിന്റെ അനുമാന നികുതിയുടെ പ്രവേശനപരിധി ഒരു കോടി രൂപയില്‍ നിന്നും 2 കോടി രൂപയാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  5 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  44 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago