പാവങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പെന്ഷന്
രാജ്യത്തെ പാവപ്പെട്ട വോട്ടര്‍മാരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുകയെന്നതാണ് ബജറ്റ് ലക്ഷ്യം. ഇതിനായി അസംഘടിത മേഖലയിലെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ക്ഷേമ പെന്ഷന് പ്രഖ്യാപിച്ചത്.
'പ്രധാനമന്ത്രി ശ്രമ യോഗി മന്ദന്‍' പദ്ധതിപ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് പ്രഖ്യാപിക്കുകയാണ് ബജറ്റിലൂടെ ചെയ്തിരിക്കുന്നത്. പ്രതിമാസം 100 രൂപ വീതം അടച്ച് പദ്ധതിയുടെ ഗുണഭോക്താവാകാം. 60 വയസ് ആകുമ്പോള്‍ പ്രതിമാസ പെന്‍ഷനായി 3,000 രൂപ വീതം ലഭിക്കും, വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാന്, ബാര്‍ബര്‍മാര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാം. ഇത്തരത്തില്‍ 10 കോടി പേര്‍ക്ക് സഹായം ലഭിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രതിമാസം 15,000 രൂപ ലഭിക്കാത്തവരാണ് പദ്ധതിക്കു കീഴില്‍ വരിക. സംഘടിത മേഖലയിലുള്ള തൊഴിലാളികള്‍ക്ക് പ്രതിമാസം 1,000 രൂപയാണ് പെന്ഷന് ഇപ്പോള്‍ നല്‍കുന്നത്. പുതിയ പദ്ധതി വരുന്നതോടെ സര്‍ക്കാരിന് 500 കോടി രൂപയുടെ അധിക ചെലവ് വരും. തൊഴില്‍ മേഖലയില്‍ 90 ശതമാനം പേര് അസംഘടിത തൊഴിലാളികളാണ്. ഇവര്‍ ഒരു തരത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഭാഗമാകുന്നില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."