സിംബാബ്വെ രണ്ടു റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചു
ഹരാരെ: സിംബാബ്വെ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റി മല്‍സരത്തിലാണ് ഇന്ത്യയ്ക്ക് തോല്‍വി. സിംബാബ്വെ രണ്ടു റണ്‍സിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. സിംബാബ്വെ ഉയര്‍ത്തിയ 171 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ അവസാന പന്തില്‍ നാലു റണ്‍സ് വേണ്ടിയിരിക്കേ ഒരു റണ്‍സ് എടുക്കാനെ ഇന്ത്യന്‍ നായകന് ധോണിക്ക് കഴിഞ്ഞുള്ളൂ. 35 പന്തില്‍ 48 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ആദ്യ മല്‍സരത്തിലെ തോല്‍വിയോടെ മൂന്നു മല്സരങ്ങളടങ്ങന്ന ട്വന്റി ട്വന്റിയില്‍ 1-0ന് സിംബാബ്വെ മുന്നിലെത്തി.
സ്കോര്‍: സിംബാബ്വെ - 170/6 20 Ovr.
ഇന്ത്യ - 168/6 20 Ovr.
ടോസ് നേടിയ ഇന്ത്യ സിംബാബ്വെയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എല്‍ട്ടണ്‍ ചിഗുബെരെയുടെ അതിവേഗ അര്‍ധസെഞ്ച്വറിയാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്വെ 170 റണ്‍സിലെത്തിച്ചത്. ആറാമനായി ഇറങ്ങിയ ചിഗുബെരെ 26 പന്തില്‍ നിന്നാണ് 54 റണ്‍സ് നേടിയത്. ഏഴ് സിക്സറുകളും ഒരു ബൗണ്ടറിയും ആ ഇന്നിങ്സിന് ചാരുതയേകി. അവസാന ഓവറുകളില്‍ കത്തിക്കയറിയ ചിഗുബെരെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തി. പുറത്താകാതെ അര്‍ധസെഞ്ച്വറി നേടി സിംബാബ്വെ വിജയം നല്കിയ ചിഗുബെരെയാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."