HOME
DETAILS
MAL
ബി ഡിവിഷന് ഫൈനല്‍ ഇന്ന്
backup
February 01 2019 | 19:02 PM
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ബി ഡിവിഷന് ഫൈനല്‍ ഇന്ന്. മൂന്നിനു നടക്കുന്ന മത്സരത്തില്‍ പട്യാല ഹോക്കി അസോസിയേഷന് ഭോപാലിനെ നേരിടും.
ടൂര്‍ണമെന്റില്‍ തോല്‍വി അറിയാത്ത രണ്ട് ടീമുകളാണ് ഭോപ്പാലും പട്യാലയും. രാവിലെ ഏഴരക്ക് ലൂസേഴ്സ് ഫൈനലില്‍ ആന്ധ്രാ ഹോക്കി അസോസിയേഷന് അസമിനെ നേരിടും. ആദ്യ സെമി ഫൈനലില്‍ ഭോപാല്‍ അസമിനെ 6 - 1 നു തകര്‍ത്തു. ഭോപാലിന് വേണ്ടി ഷഹീന് ഖാന് രണ്ടു ഗോളുകളും ലാന്ലേബി കുന്ദ്രബകം, നേഹ, പൂനം പാല്, പൂജ നെഗല്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി. രണ്ടാം സെമിയില്‍ പട്യാല 3 - 1 നു ആന്ധ്രാ ഹോക്കി അസോസിയേഷനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."