ഭോപാലില്‍ മെഡല്‍ വേട്ടയുമായി കേരളം
ആലപ്പുഴ: ഭോപാലില്‍ നടക്കുന്ന 29ാമത് നാഷനല്‍ കയാക്കിങ് ആന്‍ഡ് കനോയിങ് ജൂനിയര്‍, സബ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനവും കേരളത്തിന്റെ മെഡല്‍ വേട്ട. ഇന്നലെ നടന്ന ഫൈനലുകളില്‍ നാല് വെള്ളിയും മൂന്ന് വെങ്കലവും നേടി.
കനോയിങ് 500 മീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലീന സുനില്‍, അക്ഷയ സുനില്‍, മേഘാ പ്രദീപ് എന്നിവര്‍ വെള്ളി നേടി. 500 മീറ്റര്‍ സബ് ജൂനിയര്‍ കയാക്കിങ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമീഷ പ്രമോദ്, ഷെറിന് മേരി തോമസ്, ഗംഗ, അലീന ബിജു എന്നിവര്‍ വെള്ളി നേടി. 500 മീറ്റര്‍ കയാക്കിങ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സുബിന് സണ്ണി, കെ. ടോണ്‍ എന്നിവര്‍ വെങ്കല മെഡല്‍ നേടി.
500 മീറ്റര്‍ കയാക്കിങ് ഡബിള്‍ ഇനത്തില്‍ അമീഷ പ്രമോദ്, ഷെറിന് മേരി തോമസ് എന്നിവര്‍ വെള്ളി നേടി. 500 കയാക്കിങ് സബ് ജൂനിയര്‍ സിംഗിള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലീന ബിജു വെങ്കല മെഡല്‍ നേടി. രണ്ടു ദിവസങ്ങളിലായി അഞ്ചുവീതം വെള്ളിയും വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."