യു.ഡി.എഫ് സീറ്റ് വിഭജനം: ചര്‍ച്ച 10ന് ആരംഭിക്കും
രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം
വന്‍വിജയമെന്ന് യു.ഡി.എഫ് യോഗം.
തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച 10ന് ആരംഭിക്കും. ഒരു തര്‍ക്കവുമില്ലാതെ സൗഹാര്‍ദപരമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കും.
ഉപാധികളില്ലാതെയാണ് കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും സീറ്റ് വിഭജനമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫുമായി സഹകരിക്കാന്‍ താല്‍പര്യമറിയിച്ച കക്ഷികളുമായി ബെന്നി ബഹന്നാന്‍ അധ്യക്ഷനായ സമിതി ആറിന് ചര്‍ച്ച നടത്തും. രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനവും സംസ്ഥാന സര്‍ക്കാരിനെതിരേ യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ്, കലക്ടറേറ്റ് ഉപരോധവും വന്‍വിജയമായിരുന്നുവെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. സംസ്ഥാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് യാതൊരു പരിഗണനയും ബജറ്റ് നല്‍കിയിട്ടില്ല. ബജറ്റ് പരാജയമെന്ന് ധനമന്ത്രിതന്നെ സമ്മതിച്ചു.
പ്രളയ സെസിന് നികുതി ഏര്‍പ്പെടുത്തിയതിനാല്‍ വിലക്കയറ്റമുണ്ടാകും. സംസ്ഥാനം കടക്കെണിയിലേക്ക് പോകുമെന്നും യോഗം വിലയിരുത്തി. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി സ്‌പെഷല്‍ പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം. ബജറ്റിനെതിരേ ആറിന് സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ പാസാക്കണം. എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആഭാസമാണ്. കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനമഹായാത്ര വിജയിപ്പിക്കാനും യോഗം തീരുമാനിച്ചതായി ബെന്നി ബഹന്നാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."