HOME
DETAILS

സി.എം.പിയിലെ ഒരുവിഭാഗം സി.പി.എമ്മില്‍ ലയിക്കുന്നത് കോടതി തടഞ്ഞു

  
backup
February 01 2019 | 19:02 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%b8%e0%b4%bf

 


കൊച്ചി: സി.എം.പിയിലെ ഒരുവിഭാഗം സി.പി.എമ്മില്‍ ലയിക്കുന്നത് കോടതി തടഞ്ഞു. എം.വി രാഘവന്റെ മകന്‍ എം.വി രാജേഷ് നല്‍കിയ ഹരജിയെ തുടര്‍ന്ന് എറണാകുളം മുന്‍സിഫ് കോടതിയാണ് ലയനം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എം.വി രാജേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയും കോടതി സ്റ്റേ ചെയ്തു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് മാത്രമേ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവുകയുള്ളൂവെന്ന് എം.വി രാജേഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇത്തരത്തിലുള്ള തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തിട്ടില്ലെന്നും എം.വി രാജേഷിനെ പുറത്താക്കിയത് ഏകപക്ഷീയമായിട്ടാണെന്നും അഭിഭാഷകന്‍ വാദിച്ചു. സി.എം.പി ജനറല്‍ സെക്രട്ടറിയായിരുന്ന എം.കെ കണ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് സി.പി.എമ്മില്‍ ലയിക്കാന്‍ തയാറെടുത്തിരിക്കുന്നത്. ഈ മാസം മൂന്നിനാണ് ലയന സമ്മേളനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് എം.കെ കണ്ണന്‍ നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  21 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  27 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago