കൊവിഡ് 19: വൃക്കരോഗികള്‍ക്ക് വേണം അധിക ജാഗ്രത
കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൃക്ക രോഗികളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും അധിക ജാഗ്രത പുലര്‍ത്തണമെന്ന് പ്രമുഖ വൃക്കരോഗ ചികിത്സകനും സേവ് കിഡ്നി ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. പ്രവീണ്‍ നമ്പൂതിരി മുന്നറിയിപ്പ് നല്കി. ലോക വൃക്കദിനാചരണ പരിപാടികളുടെ ഭാഗമായി സേവ് കിഡ്നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു സംഘടിപ്പിച്ച മെഡിക്കല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ പ്രതിരോധശേഷി കുറഞ്ഞിരിക്കും. ശസ്ത്രക്രിയയ്ക്കു ശേഷം അനിവാര്യമായ മരുന്നുകളുടെ ഫലമെന്ന നിലയിലാണ് പ്രതിരോധശക്തിയില്‍ സംഭവിക്കുന്ന ഈ കുറവ്. ഈ സാഹഹര്യം തിരിച്ചറിഞ്ഞ് വൃക്കരോഗികളും അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും രോഗാണുബാധയ്ക്കുള്ള സാധ്യത തീര്‍ത്തും ഒഴിവാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."