ദേവനന്ദയുടെ മരണം: ഫോറന്‍സിക് റിപ്പോര്‍ട്ടിലും അസാധാരണമായി ഒന്നുമില്ല
കൊല്ലം: ദേവനന്ദയുടെ മരണകാരണം കണ്ടെത്തുന്നതിനായി നടത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ടിലും അസാധാരണമായി യാതൊന്നുമില്ല. മനപൂര്‍വ്വം ക്ഷതമേല്‍പ്പിച്ചതിന്റെ പാടുകളോ മറ്റോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അപ്രതീക്ഷിത വീഴ്ചയാണ് മരണ കാരണമെന്നാണ് കണ്ടെത്തല്‍. ഇടതു കവിളില്‍ ചെറിയ പാട് വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. വീടും പുഴയും വഴികളും വിശദമായി പരിശോധിച്ചശേഷമാണ് ഇത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് ഫോറന്‍സിക് സംഘമെത്തിയത്.
കുട്ടി മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് സംഘം നല്‍കിയിരുന്നത്. 27 കിലോ മാത്രം ഭാരമുളള മൃതദേഹം 190 സെന്റീമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് നേരത്തെ തന്നെ പൊങ്ങുമായിരുന്നു. ബണ്ടിന് സമീപത്തായിരുന്നെങ്കില്‍ മൃതദേഹം ചെളിയില്‍ പുതഞ്ഞുപോകുമായിരുന്നു. മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് അത് പൊങ്ങി ഒഴുക്കില്‍പെട്ട് ബണ്ടിന് സമീപത്തെ മുളളുവള്ളിയില്‍ കുടുങ്ങിയതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."