എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരേ പ്രമേയം പാസാക്കി ഡല്‍ഹിയും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന എന്‍.ആര്‍.സിക്കും എന്‍.പിആറിനുമെതിരേ പ്രമേയം പാസാക്കി ഡല്‍ഹി നിയമസഭയും. എന്‍.ആര്‍.സി, എന്‍.പി.ആര്‍, കൊവിഡ് എന്നിവ ചര്‍ച്ച ചെയ്യാനായി ഇന്നലെ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
നിയമസഭയില്‍ വച്ച് ഇവിടെ ഇരിക്കുന്ന എത്ര പേര്‍ക്ക് ജന സര്‍ട്ടിഫിക്കറ്റുണ്ടെന്ന മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ചോദ്യത്തിന് 70 അംഗങ്ങളില്‍ കൈ ഉയര്‍ത്തിയത് ഒന്‍പത് പേര്‍ മാത്രം. എനിക്കും എന്റെ ഭാര്യക്കും ഇവിടെയുള്ള 61 പേര്‍ക്കും ജനസര്‍ട്ടിഫിക്കറ്റില്ല. ഞങ്ങളെ തടങ്കല്‍ പാളയത്തിലേക്ക് അയക്കുമോ. കേന്ദ്ര മന്ത്രിമാര്‍ ജന സര്‍ട്ടിഫിക്കറ്റുള്ളവരാണങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് കാണിക്കാനും കെജ്‌രിവാള്‍ വെല്ലുവിളിച്ചു.
പരിസ്ഥിതി മന്ത്രി ഗോപാല്‍റായ് ആണ് പ്രമേയം സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ത് ഉറപ്പ് പറഞ്ഞാലും എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമുണ്ട്. ഇത് പൗരനെ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇങ്ങനെ സംഭവിച്ചട്ടില്ലെന്നും എന്ത് തന്നെയായാലും ഡല്‍ഹിയില്‍ ഇത് നടപ്പാക്കില്ലിന്നും റായ് പറഞ്ഞു.
ഡലഹിയും പാസാക്കിയതോടെ ഒന്‍പത് നിയമസഭകള്‍ പ്രമേയം പാസാക്കി.കേരളം, പശ്ചിമ ബംഗാള്‍, കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, പുതുച്ചേരി, പഞ്ചാബ് നിയമസഭകളും ബി.ജെ.പി സഖ്യകക്ഷികളായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറും അണ്ണാ ഡി.എം.കെ ഭരിക്കുന്ന തമിഴ്‌നാടും പ്രമേയം പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."