HOME
DETAILS
MAL
താലികെട്ടിനുശേഷം പരീക്ഷാഹാളിലേയ്ക്ക് വിവാഹദിനത്തിലും പരീക്ഷ മുടയ്ക്കാതെ സൂര്യ
backup
June 18 2016 | 17:06 PM
പാലക്കാട്: വിവാഹദിനത്തിലും വിദ്യാഭ്യാസത്തിന്റെ വില കാത്തുസൂക്ഷിച്ച് ഒരു മണവാട്ടി. നെന്മാറ പളളിപ്പാടത്തെ രാജന്-സുനിത ദമ്പതികളുടെ മകള്‍ സൂര്യയാണ് വിവാഹദിനത്തില്‍ താലികെട്ടിയതിനു പിന്നാലെ പരീക്ഷാഹാളിലെത്തിയത്.
കുനിശ്ശേരി പന്നിയംമ്പാറ മുരുകേശന്റെ മകന് സുധീഷാണ് സൂര്യയുടെ വരന്. വല്ലങ്ങി സൗദാംബിക മണ്ഡപത്തില്‍ രാവിലെയായിരുന്നു സുധീഷിന്റെയും സൂര്യയുടെയും വിവാഹം. നെന്മാറ നേതാജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.ബി.എ വിദ്യാര്‍ഥിനിയാണ്. പരീക്ഷ അവസാനിക്കുന്നതുവരെ വരന് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കോളജിന് പുറത്ത് കാത്തുനിന്നതും കൗതുകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."