ചുമട്ടുതൊഴിലാളി മരിച്ച കേസില്‍ 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി
പാലക്കാട്: ചുമട്ടുതൊഴിലാളി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് പാലക്കാട് മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കോടതി ജഡ്ജി എ. ഹാരീസ് വിധിച്ചു. 2013 ഫെബ്രുവരി പത്തിനായിരുന്നു സംഭവം.
പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഞ്ചിക്കോട് കെ.ടി.സി ജങ്ഷനില്‍ ചിറ്റൂര്‍-വണ്ടിത്താവളം മേലെ എഴുത്താണി വീട്ടില്‍ ബാബു മരിച്ച കേസിലാണ് വിധി.
ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയിടിക്കുകയായിരുന്നു.
ബാബുവിന്റെ ഭാര്യ പ്രസീത, മക്കള്‍, അമ്മ എന്നിവരായിരുന്നു നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചത്.
ചുമട്ടുതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) അംഗമായിരുന്ന നഷ്ടപരിഹാരമായി 15.66 ലക്ഷം രൂപയും 2013 മുതലുള്ള ഒന്‍പത് ശതമാനം പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് 21 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്.
എല്‍ ആന്‍ഡ് ടി ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഹരജിക്കാര്‍ക്കു വേണ്ടി അഡ്വ.തേങ്കുറുശ്ശി എന്‍. അഭിലാഷ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."