HOME
DETAILS
MAL
കൊറോണ: ഇറാനില്‍ 97 പേര് കൂടി മരിച്ചു, മരണസംഖ്യ 611 ആയി
backup
March 14 2020 | 12:03 PM
തെഹ്റാന്: കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ മാത്രം മരിച്ചവരുടെ എണ്ണം 611 ആയി. ഇന്ന് 97 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട രാജ്യമാണ് ഇറാന്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായതും ഇറാനിലാണ്. ഇതുവരെ 12,792 പേര്‍ക്കാണ് ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചത്.
മരിച്ചവരില്‍ ഏഴ് ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. കൊറോണ വൈറസിനെ തുരത്താന്‍ അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ് ഇറാന്. ഐ.എം.എഫ് 5 ബില്യണ്‍ അടിയന്തര ഫണ്ട് നല്‍കണമെന്നായിരുന്നു ഇറാന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."