നവജീവന്റെ തണലില്‍ വേദനകള്‍ മറന്ന് ഒത്തുചേര്‍ന്നു
പേരാമ്പ്ര: വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട ജീവിതങ്ങള്‍ ഒത്തുചേര്‍ന്ന് സുഖദുഃഖങ്ങള്‍ പങ്കുവച്ചു. നവജീവന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കോട്ടൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് സംഗമത്തില്‍ അന്‍പതോളം രോഗികളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്.
രോഗികളെ കൊണ്ടുവരാനുള്ള ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും കിടക്കാനുള്ള ബെഡ്, വീല്‍ ചെയര്‍ എന്നിവ പാലിയേറ്റീവ് കേന്ദ്രത്തിന്റെ സഹായത്തോടെ ഒരുക്കിയിരുന്നു. ഉച്ചഭക്ഷണവും ചായയും ഉണ്ടായിരുന്നു. രോഗികള്‍ കൂടി പങ്കാളികളായ ഗാനവിരുന്ന്, മാജിക് ഷോ, കോമഡി സ്‌കിറ്റ് തുടങ്ങിയവ അരങ്ങേറി. മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍, ഗായകന്‍ രാഹുല്‍ സത്യനാഥ്, ദേവസുധ കോക്കല്ലൂര്‍ പരിപാടികള്‍ അവതരിപ്പിച്ചു. അവിടനല്ലൂര്‍ എ. എല്‍. പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും പാലിയേറ്റീവ് സംഗമവും എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് മുഖ്യാഥിതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."