HOME
DETAILS

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ പ്രതിസന്ധിയില്‍

  
backup
February 02 2019 | 02:02 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4-6

കുറ്റ്യാടി: വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്കില്‍ നിന്നു വായ്പയെടുത്തവര്‍ പ്രതിസന്ധിയിലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നീതി കാട്ടണമെന്നും ജില്ലാ എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ കുറ്റ്യാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2002ല്‍ അന്നത്തെ യു.പി.എ സര്‍ക്കാരാണ് സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്കു ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കണമെന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതേ തുടര്‍ന്നു ബാങ്കുകള്‍ ഈടില്ലാതെ നാല് ലക്ഷം വരെയുള്ള വായ്പകള്‍ 14 ശതമാനം പലിശ നിരക്കില്‍ അനുവദിച്ചു പോന്നു. 2018ല്‍ വായ്പ തുക 7.5 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ വായ്പയായി തുകയെടുത്തു പഠനം പൂര്‍ത്തീകരിച്ചവര്‍ക്കു ജോലി നല്‍കുന്നത് സംബന്ധിച്ചു യാതൊരു നടപടിയും ഉണ്ടായില്ല. തന്‍മൂലം ഉദ്യാഗാര്‍ഥികള്‍ക്ക് വായ്പ തിരിച്ചു നല്‍കാന്‍ കഴിയാതെ വരുന്നു.
ഇതേസമയം വായ്പ തുക തിരിച്ചു പിടിക്കുന്നതിന് കര്‍ശന നിലപാടാണ് ബാങ്കുകള്‍ സ്വീകരിച്ചു വരുന്നത്.
വന്‍കിട കോര്‍പറേറ്റുകള്‍ക്കു മതിയാ ഈടില്ലാതെ കോടിക്കണക്കിന് രൂപ വായ്പ കൊടുത്തത് തിരിച്ചു പിടിക്കാനാകാതെ സര്‍ക്കാന്‍ എഴുതി തള്ളുമ്പോഴാണ് പാവങ്ങളോടുള്ള സര്‍ക്കാരിന്റെ ക്രൂരതയെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. നിര്‍ധന വിദ്യാര്‍ഥികള്‍ മൗലികാവകാശത്തില്‍പെട്ട വിദ്യാഭ്യാസം നേടുന്നതിന് വേണ്ടിയെടുത്ത വായ്പ തുക തിരിച്ചു പിടിക്കാന്‍ ആര്‍.ആര്‍ നടപടിയുമായി പീഡിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുന്നത് അംഗീകരിക്കാനാവില്ല. ഒന്നുകില്‍ വായ്പ എടുത്ത് പഠിച്ചവര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അല്ലെങ്കില്‍ വിദ്യാഭ്യാസം സര്‍ക്കാരിന്റെ ബാധ്യതയായി കണക്കാക്കണം. രണ്ടിലൊന്ന് നടപ്പാക്കുന്നത് വരെ ബാങ്കുകള്‍ സ്വീകരിച്ചു വരുന്ന നടപടികളെല്ലാം നിര്‍ത്തലാക്കണമെന്നും എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് എ.പി കുട്ടപ്പന്‍, സെക്രട്ടറി പി. സരളാ ദേവി, ട്രഷറര്‍ ഇ.പി മോഹന്‍ദാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago