ആരാധനാലയങ്ങളിലെ ഭക്ഷ്യവിതരണം: രജിസ്ട്രേഷന് മേള അഞ്ചിന്
കോഴിക്കോട്: ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി ആവിഷ്കരിച്ച പ്രൊജക്ട് 'ഭോജി' ന്റെ ആദ്യനടപടിയായി ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന് കര്‍ശനമാക്കി. ഇതിനുള്ള രജിസ്ട്രേഷന് മേള കോഴിക്കോട് മുതലക്കുളത്തുള്ള ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസില്‍ അഞ്ചിനു രാവിലെ 10 മുതല്‍ നടക്കും. രജിസ്ട്രേഷന് ഫീസ് ഒരു വര്‍ഷത്തേയ്ക്ക് 100 രൂപ. ഫോണ്‍ 8943346191, 8943346611.
യോഗം ആറിന്
കോഴിക്കോട്: ഭോജ് പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആറിന് രാവിലെ 11ന് യോഗം ചേരും. ജില്ലയിലെ എല്ലാ മതവിഭാഗങ്ങളിലുംപെടുന്ന മുഴുവന്‍ ആരാധനാലയ ഭാരവഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."