അത്താണിക്ക് കരുത്തുപകര്‍ന്ന് തസല്ലി
കോഴിക്കോട്: ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടവരെ ഒരു മേല്‍ക്കൂരക്കു കീഴില്‍ സംരക്ഷിച്ചുപോരുന്ന നരിക്കുനിയിലെ 'അത്താണി'യുടെ ധനസമാഹരണത്തിനായി ഒരുക്കിയ തസല്ലി ഗസല്‍സന്ധ്യ നഗരത്തിനു വേറിട്ട അനുഭവമായി. ടാഗോര്‍ സെന്റിനറി ഹാളിലായിരുന്നു പരിപാടി. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒരുപറ്റം മനുഷ്യ സ്‌നേഹികളാണ് അത്താണിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അന്‍പതോളം നിത്യരോഗികളുണ്ട് ഇവിടെ. 600 കിടപ്പുരോഗികളെ വീടുകളിലെത്തി ഡോക്ടര്‍മാരടങ്ങുന്ന സംഘം പരിചരിക്കുകയും ചെയ്യുന്നു. ഹോം കെയര്‍ യൂനിറ്റ്, ഡയാലിസിസ് സെന്റര്‍, ഫിസിയോ തെറാപ്പി സെന്റര്‍, സൈക്യാട്രി ഒ.പി, പകല്‍വീട് എന്നീ മേഖലകളിലൂടെ രോഗികള്‍ക്കുമേല്‍ സാന്ത്വനത്തിന്റെ തണല്‍ വിരിക്കുകയാണ് അത്താണി.
കുട്ടികള്‍ സ്വരൂപിച്ച അര്‍ബുദ രോഗികള്‍ക്കുള്ള തലമുടിയുടെ സമര്‍പ്പണവും അത്താണിയില്‍ നിര്‍മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടന പ്രഖ്യാപനവും കെ.പി സഹീര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഗായക ദമ്പതികളായ റാസാ റസാഖും ഇംതിയാസ് ബീഗവും അവതരിപ്പിച്ച ഗസല്‍ സന്ധ്യയും അരങ്ങേറി. ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍ കെ. അബൂബക്കര്‍ അധ്യക്ഷനായി. എം.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ സമാഹരിച്ച ഫണ്ട് പ്രധാനാധ്യാപകന്‍ തോമസ് മാത്യു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."