പ്രളയബാധിതര്‍ക്കായി മുസ്‌ലിംലീഗ് വീടുകള്‍ നിര്‍മിക്കുന്നു
കരുവാരകുണ്ട്: പ്രളയത്തില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമേകി കരുവാരകുണ്ടില്‍ ബൈത്തുറഹ്മ വില്ലേജ് എന്ന പേരില്‍ നാലുവീടുകളുടെ നിര്‍മാണത്തിന് തുടക്കമായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കാന്‍ കഴിയാതെ വിഷമിക്കുന്ന അവസ്ഥ മനസിലാക്കിയ മുസ്‌ലിംലീഗ് കമ്മിറ്റി ഇത്തരക്കാര്‍ക്കായി വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ വാര്‍ത്തയറിഞ്ഞ് കേരള എസ്റ്റേറ്റിലെ കാരുളി മുഹമ്മദും കുടുംബവും 20 സെന്റ് സ്ഥലം സൗജന്യമായി കമ്മിറ്റിക്ക് നല്‍കി. മറ്റൊരു സ്വകാര്യ വ്യക്തി മൂന്ന് സെന്റ് സ്ഥലവും സൗജന്യമായി ഏല്‍പ്പിച്ചു. സ്ഥലം സൗജന്യമായി ലഭിച്ചതോടുകൂടി വീട് നിര്‍മാണത്തിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി ഊര്‍ജിതമാക്കി. സ്ഥലത്തിന്റെ രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീട് നിര്‍മാണത്തിനായി സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി പത്ത് ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചു. ഡല്‍ഹി കെ.എം.സി.സിയും പത്ത് ലക്ഷം രൂപ നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വീടുകളുടെ നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കെ.പി.എ മജീദ്, ഖാലിദ് മാസ്റ്റര്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, അലവി മുസ്‌ലിയാര്‍, സൈതലവി ഫൈസി, കളത്തില്‍ കുഞ്ഞാപ്പു ഹാജി, എം. അലവി, ഇമ്പിച്ചികോയ തങ്ങള്‍, അഷറഫലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."