ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം
കിഴിശ്ശേരി: കാഞ്ഞിരം കെ.കെ പടിയില്‍ ഫര്‍ണിച്ചര്‍ കടക്ക് തീപിടിച്ച് പത്ത് ലക്ഷം രൂപയുടെ മര ഉരുപ്പടികള്‍ കത്തിനശിച്ചു. കെ.കെ പടി ടി.കെ അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള ടി.കെ വുഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫര്‍ണിച്ചര്‍ കടയാണ് കത്തി നശിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് തീ പിടിത്തമുണ്ടായത്. സുബ്ഹിക്ക് പള്ളിയില്‍ പോവുന്നവരാണ് കട കത്തുന്നത് കണ്ടത്ത്. ഉടനെ ഉടമസ്ഥരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ തൊട്ടടുത്ത വീടുകളില്‍നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. കട ഭാഗികമായി കത്തി നശിച്ചു. കടയിലുണ്ടായിരുന്ന നിര്‍മാണം പൂര്‍ത്തീകരിച്ച നിരവധി മര ഉരുപ്പടികളും നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ, വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദ്, പി.സി അബ്ദു റഹ്മാന്, ടി.കെ ഹൈദര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."