അന്താരാഷ്ട്ര യോഗദിനാചരണം 21ന്
പാലക്കാട്: ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2000 പേരെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര യോഗദിനാചരണം ജൂണ്‍ 21ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാവര്ക്കും ആരോഗ്യം, സൗഖ്യം, സന്തോഷം എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആയുഷ്മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, റിസര്‍ച്ച് ആന്റ് യോഗ, നെഹ്റു യുവകേന്ദ്ര, ജെ.എസ്.എസ്, നാച്ച്യുറോപ്പതി ആന്‍ഡ് യോഗ സെന്റര്‍ എന്നിവയുടെയും വിവിധ യോഗാ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ രാവിലെ 6.30 മുതല്‍ എട്ട് വരെ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യോഗ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എം.ബി രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിക്കും.
ജില്ലയിലെ 22 സംഘടനകളുടെ കീഴിലായി 2000ല്‍ അധികം ആളുകളെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗദിനാചരണത്തില്‍ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. നെഹ്റു യുവകേന്ദ്ര കോഡിനേറ്റര്‍ അനില്‍കുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ എം. രാജേന്ദ്രന്, കോയമ്പത്തൂര്‍ യോഗ മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ.കെ. വിഭാസ്, ബ്രഹ്മകുമാരീസ് രാജയോഗ സെന്ററിലെ ഗോപാലകൃഷ്ണന്, ചന്ദ്രന്‍കുട്ടി, വസന്തകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."