ബജറ്റ്; ടോക്കണില്‍ പ്രതീക്ഷിച്ച് മങ്കട മണ്ഡലം
മങ്കട: ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു ഫണ്ടിന്റെ അഭാവം മുഖ്യ തടസമായ മങ്കടയില്‍ ഇനി ടോക്കണില്‍ പ്രതീക്ഷ അര്‍പ്പിച്ചു കാത്തിരിക്കണം. 3.40 കോടി രൂപയുടെ ഭരണാനുമതിയാണ് ബജറ്റില്‍ ആകെയുണ്ടായ മണ്ഡല നേട്ടം. 50 കോടി വരുന്ന മറ്റുള്ള വികസന ആവശ്യങ്ങളെല്ലാം ഇനി കാത്തിരിക്കുകയേ പോം വഴിയുള്ളൂ. അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളായി മണ്ഡലത്തിലെ സ്‌കൂളുകളെ ഉയര്‍ത്താനുള്ള പദ്ധതികളാണ് ബാക്കി നില്‍ക്കുന്ന പ്രവൃത്തികളില്‍ ഒന്ന്.
മങ്കട കമ്യൂണിറ്റി ഹെല്‍ത്ത് ആശുപത്രിക്കായി ഒന്നും നീക്കി വെക്കാത്ത ബജറ്റെന്ന നിലയിലും മണ്ഡലത്തിനു നിരാശയാണ് സമ്മാനിച്ചത്.
പൊതു മരാമത്ത്, വൈദ്യുത, ജല സേചന മേഖലകളില്‍ ഫണ്ടിന്റെ ഒരംശം പോലും മണ്ഡലത്തിനു നീക്കി വെച്ചിട്ടില്ല. തുക നീക്കി വെക്കാത്ത നൂറ് രൂപ ഉള്‍പ്പെടുത്തി ബജറ്റ് പുസ്തകത്തില്‍ ഉള്‍പ്പെട്ട പ്രവൃത്തികളില്‍ റോഡുകളും സ്‌കൂളുകളും ഉള്‍പ്പെടും.
മങ്കട സി.എച്ച്.സി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതി നടപ്പാക്കല്‍, മൂര്‍ക്കനാട്പഞ്ചായത്തില്‍ എല്‍.പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂള്‍ അനുവദിക്കല്‍, പനമ്പറ്റച്ചാല-വെണ്ണക്കോട്-വെള്ളില റോഡ് പാങ്ങ്‌ചേണ്ടി - ഭാസ്‌ക്കരന്‍ പടി- കൊളത്തുര്‍ റോഡ് (കൊളത്തൂര്‍-പാങ്ങ്-കടന്നാമുട്ടി) മങ്കട -കൂട്ടില്‍ -പട്ടിക്കാട് റോഡ് നവീകരണം രണ്ടാം ഘട്ടം, മൂര്‍ക്കനാട് പഞ്ചായത്തിലെ പോത്തുള്ളിച്ചിറ പാലം പുതുക്കി പണിയല്‍, വെള്ളില ചോഴിപാലം പുതുക്കി പണിയല്‍, കീരംകുണ്ട്പാലം പുനര്‍ നിര്‍മാണം, രാമപുരം 38-പുഴക്കാട്ടിരി റോഡിലെ പാലം പുതുക്കിപണിയല്‍, വള്ളിക്കപ്പറ്റ പാലം പുതുക്കിപണിയല്‍, മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പൈപ്പ്‌ലൈന്‍ നീട്ടല്‍, വടക്കാങ്ങര പോത്ത്കുണ്ട് ജി.എല്‍.പി സ്‌കൂളിന് കെട്ടിട നിര്‍മാണം, പുത്തനങ്ങാടി ജി.എല്‍.പി സ്‌കൂളിനു കെട്ടിട നിര്‍മാണം, പലകപ്പറമ്പ്ജി.എല്‍.പി സ്‌കൂളിനു കെട്ടിട നിര്‍മാണം, പൂഴിക്കുന്ന് ജി.എല്‍.പി സ്‌കൂളിനു കെട്ടിട നിര്‍മാണം, മീനാര്‍കുഴി ജി.എല്‍.പി സ്‌കൂളിനു കെട്ടിട നിര്‍മാണം, മക്കരപ്പറമ്പ് ,കൂട്ടിലങ്ങാടി, പാങ്ങ്, പുഴക്കാട്ടിരി, മൂര്‍ക്കനാട് പി.എച്ച്.സികളില്‍ അടിസ്ഥാന വികസനം എന്നിവയില്‍ ഫണ്ട് നീക്കി വെക്കാത്ത വ്രവൃത്തികള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറക്ക് മുന്‍ഗണനാക്രമത്തില്‍ ഭരണാനുമതി ലഭിക്കുന്നതിന് വേണ്ടി ശ്രമിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."