വില്ലേജ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
താനൂര്‍: ഒഴൂര്‍ മണലിപ്പുഴയിലെ സവാദ് കൊലക്കേസിലെ മുഖ്യ പ്രതി കൊളത്തൂര്‍ ബഷീറിന് ജാമ്യം ലഭിക്കാന്‍ സഹായകമായ നിലപാട് സ്വീകരിച്ച ഒഴൂര്‍ വില്ലേജ് ഓഫിസര്‍ ജോസിനെ ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തു. മുഖ്യപ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണം വില്ലേജ് ഓഫിസറുടെ നിരുത്തരവാദ സമീപനം മൂലമായിരുന്നു. ലൊക്കേഷന്‍ മാപ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ വില്ലേജ് ഓഫിസര്‍ സമയ ബന്ധിതമായി കോടതിയില്‍ ഹാജരാക്കായിരുന്നില്ല. വില്ലേജ് ഓഫിസറുടെ നടപടിക്കെതിരേ സവാദിന്റെ കുടുംബവും മുസ്ലിം യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം സവാദിന്റെ കുടുംബം വില്ലേജ് ഓഫിസ് ഉപരോധിച്ചിരുന്നു.
ഉപരോധത്തെ തുടര്‍ന്ന് താനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എന്‍ മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വില്ലേജ് ഓഫിസര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വില്ലേജ് ഓഫിസര്ക്കെതിരേയുള്ള നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."