കെ.എസ്.യു ദേശീയപാത ഉപരോധിച്ചു
തൃപ്രയാര്‍: കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ കെ.എസ്.യു പ്രവര്‍ത്തകരെയും, നേതാക്കളെയും പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃപ്രയാറില്‍ ഇന്നലെ രാവിലെ പ്രവര്‍ത്തകര്‍ ദേശിയപാത ഉപരോധിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ പ്രകടനമായി എത്തിയ ഇരുപതോളം കെ.എസ്.യു പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളികളുമായി ദേശിയപാതയില്‍ കുത്തിയിരിക്കുകയായിരുന്നു. ഈ സമയം ഒരു പൊലിസുകാരനും, ഒരു ഹോം ഗാര്‍ഡും ആണ് സമരക്കാരെ നേരിടുന്നതിനായി ഉണ്ടായിരുന്നത്. ഇതോടെ സമരക്കാര്‍ ദേശിയപാതയിലെ വാഹനങ്ങളുടെ അടിയില്‍ കിടന്നു. പിന്നീട് മുക്കാല്‍ മണിക്കൂറിനു ശേഷം വാടാനപ്പള്ളിയില്‍ നിന്നും മറ്റു പൊലിസ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പൊലിസ് എത്തി സമരക്കാരുമായി വ ാക്കേറ്റവും ഉന്തും തള്ളും നടക്കുകയും ബലപ്രയോഗത്തിലൂടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ഉപരോധത്തിനു കെ.എസ്.യു ജില്ലാ പ്രസിഡന്റ് ശോഭാസുബിന്, സെക്രട്ടറി മുഹമ്മദ് ഹാഷിം, ജില്ലാ കമ്മിറ്റി അംഗം നിഖില്‍ ജോണ്‍, നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുജിന്‍ വൈലോപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം യദുകൃഷ്ണ, അനീഷ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."