തുല്യതാപരീക്ഷ: ഭിന്നലിംഗക്കാരി രവീണ ഇനി പ്ലസ് വണ്ണിന്
കാസര്‍കോട്: ജില്ലയിലെ ണ്ടപണ്ടണ്ടണ്ടണ്ടത്താംതരം തുല്യതാപരീക്ഷയെഴുതിയ ഏക ഭിന്നലിംഗക്കാരിയായ രവീണയെന്ന അറുപത്തിയഞ്ചുകാരി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തയാറെടുപ്പിലാണ്. ഹ്യൂമാനിറ്റീസാണ് ഐശ്ചികവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്താക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍ രവീണയെന്ന ഭിന്ന ലിംഗക്കാരിയായിരുന്നില്ല ഇവര്‍. സഹപാഠികള്‍ക്ക് അവര്‍ രവീന്ദ്രനായിരുന്നു. സ്വന്തം സ്വതം മറ്റുള്ളവര്‍ക്കു മുന്‍പില്‍ വെളിപ്പെടുത്താനാകാതെ ക്ലാസ് മുറിയില്‍ തനിച്ചായിരുന്ന ഒരു കാലമുണ്ടായിരുന്നു തനിക്കെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരാജപ്പെട്ടെങ്കിലും ഇക്കുറി പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയമാണ് രവീണയെന്ന ഈ ഭിന്നലിംഗക്കാരി നേടിയിരിക്കുന്നത്. കുറെ വര്‍ഷം നിര്‍മാണതൊഴിലാളിയായും മറ്റു ജോലികള്‍ ചെയ്തും നാട്ടില്‍ തന്നെ കഴിഞ്ഞു. ഇതിനിടയില്‍ കുറച്ചു കാലം ആസാമിലും ജോലി ചെയ്ത. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഹെല്‍ത്ത്‌ലൈന്‍ പ്രൊജക്ടില്‍ മൂന്നുവര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു. ഇത് ജീവിതത്തില്‍ ഏറെ ഗുണപ്രദമായി.
ചിത്രകാരി കൂടിയായ രവീണ നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. നല്ലൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണിവര്‍. അവസരങ്ങള്‍ തേടി എത്തുകയാണെങ്കില്‍ ബിരുദപഠനം പൂര്‍ത്തിയാക്കണമെന്ന് ഈ അറുപ്പത്തിയഞ്ചാം വയസിലും രവീണ പറയുന്നു. ഭിന്ന ലിംഗക്കാരിയാണെങ്കിലും ആണ്‍വേഷത്തില്‍ തന്നെയാണ് രവീണ ക്ലാസുകളില്‍ എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."