പ്രതിരോധത്തിന് ഹോമിയോ: ആരോഗ്യമന്ത്രിക്കെതിരേ ഐ.എം.എ
കമ്മ്യൂണിറ്റി സ്പ്രെഡ് എന്ന മാരകമായ മൂന്നാംഘട്ടം തരണം ചെയ്യാനുള്ള തീവ്രയത്നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ് മന്ത്രിയുടെ പ്രസ്താവന
തൃക്കരിപ്പൂര്‍: ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കഴിച്ച് പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ ആഹ്വാനം കൊവിഡ് പ്രതിരോധയജ്ഞത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) സംസ്ഥാന കമ്മിറ്റി.
കമ്മ്യൂണിറ്റി സ്പ്രെഡ് എന്ന മാരകമായ മൂന്നാംഘട്ടം തരണം ചെയ്യാനുള്ള തീവ്രയത്നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ് മന്ത്രിയുടെ പ്രസ്താവന.
ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പറയുമ്പോള്‍ അത്തരം കേട്ടു കേള്‍വികളുടെ ആകര്‍ഷണ വലയത്തിലുള്ള ഒരു വിഭാഗം പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെ വഴി മാറിപ്പോകും എന്നത് ആശങ്കയോടെ മാത്രമേ നോക്കി കാണാന്‍ കഴിയുകയുള്ളുവെന്നും ഐ.എം.എയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."