രോഗികളുടെ ജീവിത ചെലവും തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും
കൊണ്ടോട്ടി: കൊവിഡ് 19 രോഗം ബാധിച്ച് ഐസുലേഷന്‍ വാര്‍ഡിലും മറ്റും ചികില്‍സയില്‍ കഴിയുന്നവരുടെ ജീവിത ചെലവുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും. രോഗ വ്യാപനം തടയുന്നതിന് വീടുവീടാന്തരം കയറി ജനങ്ങളെ ബോധവത്കരിക്കുന്നതിനും രോഗികളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ജീവിത ചെലവ് വഹിക്കുന്നതിനും ഫണ്ട് യഥേഷ്ടം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
രോഗികള്‍ക്ക് ചികില്‍സയ്ക്കായി തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുളള ആശുപത്രികളില്‍ മരുന്നുകളും ഐസൊലേഷന്‍ വാര്‍ഡുകളും ഉറപ്പാക്കേണ്ട ചുമത തദ്ദേശ വകുപ്പിനാണ്. പൊതുനിരത്തില്‍ തുപ്പുന്നത് ഒഴിവാക്കണമെന്ന് പ്രത്യേകം നിര്‍ദേശിക്കും. വയോജന ബോധവത്കരത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. വയോജനങ്ങളെ വീട്ടിലെത്തി നേരില്‍ കണ്ട് മുന്‍കരുതല്‍ നടപടികള്‍ വിശദീകരിക്കും. പ്രാദേശിക പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. അന്യസംസ്ഥാന തൊഴിലാളികളെ ബോധവത്കരിക്കാന്‍ കുടുംബശ്രീ സംവിധാനം പ്രയോജനപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."