വിശ്വാസിയുടെ ജീവിതം ഇസ്ലാമിന്റെ അടയാളപ്പെടുത്തലാകണം: ജിഫ്രി തങ്ങള്‍
കാഞ്ഞങ്ങാട്: വ്യക്തി, സമൂഹം, കുടുംബം എന്നീ നിലകളിലെല്ലാം ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെ ജീവിതത്തില്‍ മുറുകെ പിടിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തൈക്കടപ്പുറം അഴിത്തല മഹല്ല് ജമാഅത്ത് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തില്‍ അംഗമായി ചേര്‍ന്നതിനെ തുടര്‍ന്ന് ഖാസിയായി സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സൗഹൃദം സ്ഥാപിച്ചും സമുദായത്തില്‍ ഐക്യം കെട്ടിപ്പടുത്തും സമകാലിക സമസ്യകളെ നേരിടാനുള്ള പ്രാപ്തി മുസ്ലിം സമുദായം ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിത്തല മഹല്ല് ജമാഅത്ത് നിവാസികള്‍ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അബൂബക്കര്‍ മുസ്ലിയാര് ബാഖവി പ്രസ്തുത മഹല്ലിന്റെ ഖാസിയായി ജിഫ്രി തങ്ങളെ ബൈഅത്ത് ചെയ്തു. കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷനായി. ശരീഫ് അഹ്സനി പൈക്ക, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുറഹ്മാന്, മുബാറക് ഹസൈനാര്‍ ഹാജി, എം. മൊയ്തു മൗലവി, കെ.യു ദാവൂദ് ഹാജി, സി.കെ.കെ മാണിയൂര്‍, അബ്ദുല്‍ മജീദ് ഹാജി, അബൂബക്കര്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."