HOME
DETAILS
MAL
പൊലിസ് കര്‍ശന നടപടി സ്വീകരിക്കും
backup
June 18 2016 | 18:06 PM
കൊടുങ്ങല്ലൂര്‍: തീരദേശമേഖലയിലെ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, അവസാനിപ്പിക്കുവാനും കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പൊലിസ് സൂപ്രണ്ട് നിശാന്തിനി പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബി.ജെ.പി പ്രവര്ത്തകന് തലക്കടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, മതിലകം പൊലിസ് സ്റ്റേഷന് പരിധികളില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് സൂപ്രണ്ട് വിശദമായ പരിശോധന നടത്തി.
വൈകിട്ട് 4.30 ഓടെ കൊടുങ്ങല്ലൂരിലെത്തിയ ഇവര്‍ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുകയും, ഡി.വൈ.എസ്.പി, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി, മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."