HOME
DETAILS

ജനകീയ അഭിപ്രായ രൂപീകരണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു

  
backup
June 18 2016 | 18:06 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ചാപ്പാറയിലെ നഗരസഭ മാലിന്യ സംസ്‌ക്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ജനകീയ അഭിപ്രായ രൂപീകരണത്തിന് മൂന്നംഗ സമിതിയെ നഗരസഭ യോഗം നിയോഗിച്ചു. സമീപവാസികളുമായി ചര്‍ച്ച നടത്തി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ദോഷകരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അഭിപ്രായ ഐക്യമുണ്ടാക്കുകയാണ് സമിതിയുടെ ദൗത്യം.
സി.പി.ഐ അംഗം അശോകന്‍, കോണ്‍ഗ്രസ് അംഗം എ.സി കവിത, ബി.ജെ.പി അംഗം ഒ.എന്‍ ജയദേവന്‍ എന്നിവരെയാണ് നഗരസഭ കൗണ്‍സില്‍ നിയോഗിച്ചിട്ടുള്ളത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കണമെന്ന് കോണ്‍ഗ്രസ് ഐ നഗരസഭ കക്ഷി നേതാവ് വി.എം ജോണി ആവശ്യപ്പെട്ടു. ചാപ്പാറയിലെ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും വി.എം ജോണി പറഞ്ഞു. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ നഗരസഭ ബസ് സ്റ്റാന്‍ഡ് ഇന്ന് തുറന്ന് കൊടുക്കാന്‍ യോഗം തീരുമാനിച്ചു. അടുത്ത രണ്ട് ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ നടത്തുവാനും യോഗത്തില്‍ തീരുമാനമായി.
കുഷ്ഠ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നഗരസഭ പ്രദേശത്ത് വിപുലമായ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ സി.സി വിപിന്‍ചന്ദ്രന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍, പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് കൈസാബ്, സി.കെ രാമനാഥന്‍, പി.എന്‍ രാമദാസ്, അഡ്വ. സി.പി രമേശന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  14 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  23 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  26 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  34 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago